Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോകകപ്പ്​ യോഗ്യത: നെതർലൻഡ്​സിനെ ഞെട്ടിച്ച്​ തുർക്കി; അനായാസ ജയവുമായി ബെൽജിയം, പോർചുഗൽ, റഷ്യ, സെർബിയ
cancel
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ്​ യോഗ്യത:...

ലോകകപ്പ്​ യോഗ്യത: നെതർലൻഡ്​സിനെ ഞെട്ടിച്ച്​ തുർക്കി; അനായാസ ജയവുമായി ബെൽജിയം, പോർചുഗൽ, റഷ്യ, സെർബിയ

text_fields
bookmark_border


ലണ്ടൻ: 2022 ലോകകപ്പ്​ യോഗ്യത തേടിയിറങ്ങിയ ​ നെതർലൻഡ്​സിനെ ഞെട്ടിച്ച്​ തുർക്കി. 2010 ലോകകപ്പിൽ റണ്ണേഴ്​സ്​ അപ്പായ ഡച്ചുകാരെ രണ്ടിനെതിരെ ​നാലു ഗോളുകൾക്ക്​ മറികടന്നാണ്​ തുർക്കി വിലപ്പെട്ട മൂന്നു പോയിന്‍റുമായി അങ്കം കൊഴുപ്പിച്ചത്​. തുർക്കിക്കായി യിൽതിമാസ്​ ഹാട്രിക്​ നേടി കളിയിലെ താരമായി. കാതനൊഗ്​ലു പട്ടിക തികച്ചപ്പോൾ നെതർലൻഡ്​സിനായി ക്ലാസൻ, ഡിജോങ്​ എന്നിവറർ ആശ്വാസ ഗോൾ നേടി. ആദ്യപകുതിയിൽ രണ്ടുവട്ടം വല ചലിപ്പിച്ച്​ യിൽതിമാസും തുർക്കിയും കളി നയിച്ചപ്പോൾ തുടക്കത്തിലേ വിധി നിർണയിക്കപ്പെട്ട പോലെയായി. ഇടവേള കഴിഞ്ഞ് ആദ്യ മിനിറ്റിൽതന്നെ​ നെതർലൻഡ്​സ്​ സ്വപ്​നങ്ങൾക്കു മേൽ കരിനിഴൽ വീഴ്​ത്തി തുർക്കി ഒരു വട്ടം കൂടി ഗോൾ നേടിയതോടെ ലീഡ്​ മൂന്നിലെത്തി. 75ാം മിനിറ്റിൽ ക്ലാസൻ ഒരു ഗോൾ മടക്കി. തൊട്ടുപിറകെ ഡി ജോങ്ങും സ്​കോർ ചെയ്​തതോടെ ​ഡച്ച്​ പ്രതീക്ഷകൾക്ക്​ വീണ്ടും ചിറകു മുളച്ചെങ്കിലും അഞ്ചു മിനിറ്റിനിടെ എല്ലാം അവസാനിപ്പിച്ച്​ യിൽതിമാസ്​ ഒരു വട്ടം കൂടി ഗോൾവല തുളച്ച്​ സ്​കോർ അഭേദ്യമായി ഉയർത്തി.

ലോക ഫുട്​ബാളിലെ ഏറ്റവും മികച്ച ഇലവനുകളിലൊന്ന്​ ഇറങ്ങിയ മറ്റൊരു കളിയിൽ ലോകത്തെ ഒന്നാം നമ്പർ ടീം വെയ്​ൽസിനെ 3-1ന്​ തുരത്തി. കെവിൻ ഡി ബ്രുയിൻ, തൊർഗൻ ഹസാർഡ്​, ലുക്കാക്കു എന്നിവർ ബെൽജിയത്തിനായി ഗോൾ നേടിയപ്പോൾ വിൽസൺ വെയ്​ൽസിന്‍റെ മാനംകാത്തു. 10ാം മിനിറ്റിൽ ഗാരെത്​ ബെയ്​ലും കൊണർ റോബർട്​സും ചേർന്ന്​ നടത്തിയ നീക്കം അതിവിദഗ്​ധമായി ഹാരി വിൽസൺ ലക്ഷ്യത്തിലെത്തിച്ചതോടെ ആദ്യം ഗോൾ നേടിയത്​. ലീഡ്​ പക്ഷേ, അതിവേഗം അവസാനിപ്പിച്ച്​ ഡി ബ്രുയിൻ 22ാം മിനിറ്റിൽ സമനില കണ്ടെത്തി. ആദ്യ പകുതിയിൽ തന്നെ ഹസാർഡ്​ ലീഡും നൽകി. രണ്ടാം പകുതിയിൽ ലുക്കാക്കു പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ കളി തീരുമാനമായി.

മെദ്​വെദേവിന്‍റെ ഏക ഗോളിൽ അസർബൈജാനെതിരെ പോർച്ചുഗൽ വിജയിച്ചപ്പോൾ യുക്രെയ്​ൻ ഫ്രാൻസിനെ സമനിലയിൽ പിടിച്ചു. ഗ്രീസ്​മാൻ ഫ്രാൻസിനായി ഗോൾ നേടിയപ്പോൾ കി​ംപെപ്പെയുടെ സെൽഫ്​ ഗോൾ യുക്രെയ്​ന്​ സമനില നൽകി. അയർലൻഡിനെതിരെയായിരുന്നു സെർബിയയുടെ വിജയം. മിത്രോവിച്ച്​ രണ്ടും വ്ലാഹോവിച്ച്​ ഒന്നും ഗോളുമായി സെർബിയയെ മുന്നിൽനിന്ന്​ നയിച്ചപ്പോൾ അയർലൻഡിനായി ബ്രൗൺ, കോളിൻസ്​ എന്നിവർ സ്​കോർ ചെയ്​തു. ​െസ്ലാവേനിയ ക്രൊയേഷ്യയെയും (1-0), റഷ്യ മാൾട്ടയെയും (3-1), മോണ്ടിനെഗ്രോ ലാറ്റ്​വിയയെയും (2-1), നോർവെ ജ​ിബ്രാൾട്ടറിനെയും (3-1) ചെക്​ റിപ്പബ്ലിക്​ എസ്​റ്റോണിയയെയും (6-2) വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup QualifiersBelgiumNetherlandsലോകകപ്പ്​ യോഗ്യത
News Summary - World Cup Qualifiers: Netherlands beaten, Belgium, Portugal, Russia advance
Next Story