Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇംഗ്ലണ്ട്​ പത്തു ഗോളുകൾ അടിച്ചുകൂട്ടിയത്​ ഇന്ത്യയേക്കാൾ നൂറു റാങ്ക്​ പിറകിലുള്ള ടീമിനെതിരെ !
cancel
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലണ്ട്​ പത്തു...

ഇംഗ്ലണ്ട്​ പത്തു ഗോളുകൾ അടിച്ചുകൂട്ടിയത്​ ഇന്ത്യയേക്കാൾ നൂറു റാങ്ക്​ പിറകിലുള്ള ടീമിനെതിരെ !

text_fields
bookmark_border

ലോകകപ്പ്​ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ പത്തു ഗോളുകൾ അടിച്ചുകൂട്ടിയാണ്​ ഇംഗ്ലണ്ട്​ ഖത്തറിലേക്കുള്ള ടിക്കറ്റ്​ എടുത്തത്​. ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തില്‍ പത്ത് ഗോളുകള്‍ നേടുന്നത്. യൂറോപ്പിലെ ഒരു ടീമിനെതിരെ ഇംഗ്ലണ്ട്​ ഇത്രയും ഗോളടിച്ചതിൽ അത്​ഭുതപ്പെടേണ്ട കാര്യമില്ല.

സാൻ മറിനോ ഫുട്​ബാൾ ടീം

കാരണം, എതിരാളികളായ​ സാൻമറിയോ ഫുട്​ബാളിന്​ ഒരു പ്രാധാന്യവും നൽകാത്ത നാടാണ്​. ഇന്ത്യയേക്കാൾ റാങ്കിങ്ങിൽ നൂറിലധികം പോയന്‍റ്​ പിന്നിൽ ! ഹാരികെയ്​നും ഫിൽ ഫോഡനും ബുകായോ സാക്കയുമെല്ലാം അടങ്ങിയ, ക്ലബ് ​ഫുട്​ബാളിലെ രാജക്കന്മാർ ബൂട്ടണിയുന്ന ഇംഗ്ലീഷ്​ ടീം ഇത്രയും ഗോളടിച്ചില്ലങ്കിലല്ലേ അത്​ഭുതമുള്ളൂ.

ഫിഫ റാങ്കിങ്ങിൽ 210ാമതാണ്​ സാൻ മറിനോ. അതിനപ്പുറത്തേക്ക്​ ടീമുകളില്ല. കൃത്യമായി പറഞ്ഞാൽ ഫിഫ റാങ്കിങ്ങിലെ അവസാന സ്​ഥാനക്കാർ. അവർക്കെതിരെയാണ്​ ഇംഗ്ലീഷുകാർ ഇത്രയും ഗോളുകൾ അടിച്ചുകൂട്ടിയത്​. 1993ൽ 118ാം സ്​ഥാനത്തേക്ക്​ കയറിയതാണ്​ ഈ ടീമിന്‍റെ ഏറ്റവും വലിയ റാങ്ക്​. പത്തുഗോളുകൾ വാങ്ങിയത്​ ഈ ടീമിന്​ പുത്തരിയല്ല.

മുമ്പ്​ ജർമനിയോട്​ 13-0ത്തിന്​ തോറ്റ ചരിത്രമുണ്ട്​. കോംമ്പിറ്റേറ്റീവ്​ മാച്ചുകളിൽ ഒന്നിൽ പോലും ഇതുവരെ സാൻ മരിനോ ജയിച്ചിട്ടുമില്ല. 2004ൽ ലിക്​റ്റൻസ്​റ്റൈനിനോട്​ 1-0ത്തിന്​ സൗഹൃദ മത്സരത്തിൽ ജയിച്ചതാണ്​ ഇവരുടെ ചരിത്രത്തിൽ തന്നെയുള്ള ഏക ജയം. മുൻ ഇറ്റാലിയൻ താരം ഫ്രാൻകോ വറേലയാണ്​ നിലവിൽ ടീമിന്‍റെ കോച്ച്​.


Also Read

'ദയ കാണിക്കാതെ' ഇംഗ്ലണ്ട്​ ഖത്തറിലേക്ക്​


ലണ്ടൻ: ലോകകപ്പ്​ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ യൂറോ കപ്പി​െല ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന് കിട്ടിയത്​ സാൻ മറീനോയെയാണ്​. ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കൊൾ 200ലധികം സ്​ഥാനം പിന്നിലായ ആ ഇത്തിരിക്കുഞ്ഞന്മാരോട്​ ഇംഗ്ലണ്ട്​ ഒരു ദയയും കാണിച്ചില്ല. പത്തു ഗോളുകൾ അടിച്ചുകൂട്ടി ഇംഗ്ലീഷ്​ പട ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ്​ എടുത്തു. ഒരു ഗോൾ പോലും തിരിച്ചടിക്കാനാവാതെ സാൻ മറിനോ തോൽവി സമ്മതിക്കുകയും ചെയ്​തു.

ഗ്രൂപ്പ് ഐയില്‍ നിന്നാണ്​ ഇംഗ്ലണ്ട്​ ഖത്തിറിലേക്ക്​ നേരിട്ട്​ യോഗ്യത നേടിയത്​. 27, 31, 39, 42 എതിർ വലകുലുക്കി നാലു ഗോളുകളുമായി ഹാരി കെയ്നിന്‍റെ തകർപ്പൻ പ്രകടനത്തിലാണ്​ ഇംഗ്ലണ്ടിന്‍റെ വമ്പൻ ജയം​. ഇവയില്‍ രണ്ടെണ്ണം പെനാല്‍റ്റിയില്‍ നിന്നായിരുന്നു. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഗോൾ നേടി ഹാരി മഗ്വെയറാണ്​ 'ഗോൾ പടക്കത്തിന്​' തിരി​െകാളുത്തിയത്​. പിന്നാലെ, ഹാരികെയ്​നും മറ്റുള്ളവരും അത്​ ഏറ്റെടുത്തു. എമിൽ സ്​മിത്ത്​ റോവ്​(58), ടിറോൺ മിങ്​സ്​(69), ടാമി അബ്രഹാം(78), ബുകായോ സാക(79) എന്നിവരാണ്​ മറ്റുഗോളുകൾ നേടിയത്​. ഒന്ന്​ സെൽഫ്​ ഗോളായിരുന്നു.

ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തില്‍ പത്ത് ഗോളുകള്‍ നേടുന്നത്. 68-ാം മിനിറ്റില്‍ സാന്‍ മറീനോ താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതും വൻ തോൽവിക്ക്​ കാരണമായി. പത്തു മത്സരങ്ങളില്‍ ഒരു തോല്‍വി പോലുമില്ലാതെ 26 പോയന്‍റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത നേടിയത്​.

Also read


ലോകകപ്പ്​ യോഗ്യത റൗണ്ട്​: അർജൻറീന x ബ്രസീൽ പോരാട്ടം പുലർച്ചെ

സാ​ൻ യു​വാ​ൻ (അ​ർ​ജ​ൻ​റീ​ന): ലോ​ക ഫു​ട്​​ബാ​ളി​ലെ ക​ണ്ണ​ഞ്ചും പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യ അ​ർ​ജ​ൻ​റീ​ന x ബ്ര​സീ​ൽ പോ​രാ​ട്ടം വീ​ണ്ടും. ബു​ധ​നാ​ഴ്​​ച ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ച അ​ഞ്ചു മ​ണി​ക്കാ​ണ്​ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​െൻറ ദ​ക്ഷി​ണ ​അ​മേ​രി​ക്ക​ൻ റൗ​ണ്ടി​ൽ വ​മ്പ​ൻ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടു​ക. അ​ർ​ജ​ൻ​റീ​ന​യു​ടെ മൈ​താ​ന​ത്താ​ണ്​ അ​ങ്കം.

നേ​ര​ത്തേ, ബ്ര​സീ​ലി​െൻറ മൈ​താ​ന​ത്ത്​ ന​ട​ന്ന ഇ​രു​ടീ​മു​ക​ളും ത​മ്മി​ലെ പോ​രാ​ട്ടം കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ ലം​ഘ​നം മൂ​ലം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ഈ ​ക​ളി എ​ന്ന്​ ന​ട​ക്കു​മെ​ന്ന്​ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ബ്ര​സീ​ൽ ഖ​ത്ത​ർ ലോ​ക​ക​പ്പി​ലേ​ക്ക്​ യോ​ഗ്യ​ത​യു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ര​ണ്ടാ​മ​തു​ള്ള അ​ർ​ജ​ൻ​റീ​ന​യും യോ​ഗ്യ​ത​യു​ടെ അ​ടു​ത്താ​ണ്.

ബു​ധ​നാ​ഴ്​​ച മ​റ്റു ക​ളി​ക​ളി​ൽ ബൊ​ളീ​വി​യ ഉ​റു​ഗ്വാ​യി​യെ​യും വെ​നി​സ്വേ​ല പെ​റു​വി​നെ​യും കൊ​ളം​ബി​യ പ​ര​ഗ്വേ​യെ​യും ചി​ലി എ​ക്വ​ഡോ​റി​നെ​യും നേ​രി​ടും. നാ​ലു ടീ​മു​ക​ളാ​ണ്​ ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ നേ​രി​ട്ട്​ യോ​ഗ്യ​ത നേ​ടു​ക. അ​ഞ്ചാം ടീ​മി​ന്​ പ്ലേ​ഓ​ഫ്​ ക​ളി​ക്ക​ണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - world cup qualifier San Marino - England
Next Story