'സീറോ വേസ്റ്റ്' ലക്ഷ്യവുമായി ലോകകപ്പ് സംഘാടകർ
text_fieldsസംസ്കരിച്ചെടുക്കാനുള്ള മാലിന്യങ്ങൾ
ദോഹ: ലോകകപ്പിനായി ലോകംതന്നെ ഒഴുകിയെത്തിയാലും മാലിന്യത്തെ ഭയപ്പെടാനില്ല. ഫാൻസോണുകളിലും സ്റ്റേഡിയത്തിലും ആഘോഷ വേദികളിലുമായി കാണികൾ എത്രയെത്തിയാലും മാലിന്യത്തെ ഏറ്റവും മാതൃകാപരമായി സംസ്കരിച്ചെടുക്കാനുള്ള പദ്ധതികളാണ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തയാറാക്കിയത്.എല്ലാ മാലിന്യങ്ങളും പുനഃസംസ്കരിക്കുകയോ കമ്പോസ്റ്റാക്കുകയോ ചെയ്തും, ഹരിത ഊർജമാക്കി മാറ്റുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്ന ഉത്തരവാദിത്തത്തോടൊപ്പം ഖത്തറിന്റെ പരിസ്ഥിതിയെ ബാധിക്കാതിരിക്കാനുള്ള ഉത്തരവാദിത്തവും എല്ലാവർക്കുമുണ്ടെന്ന് സുപ്രീം കമ്മിറ്റി സുസ്ഥിരത വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. ബദൂർ അൽ മീർ പറഞ്ഞു.സ്റ്റേഡിയങ്ങളുടെ രൂപകൽപനയിലും നിർമാണത്തിലും നിർമാണമാലിന്യങ്ങൾ കുറക്കുന്നതിനും പുനരുപയോഗം േപ്രാത്സാഹിപ്പിക്കുന്നതിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഖത്തർ ലോകകപ്പിലേക്കെത്തുന്നതെന്ന് ബദൂർ അൽ മീർ വിശദീകരിച്ചു.
ബദൂർ അൽ മീർ
2021 ഫിഫ അറബ് കപ്പോടെ മാലിന്യ സംസ്കരണത്തിന്റെ വിപുലമായ പരിശോധനകൾ പൂർത്തിയായിരുന്നു. 19 ദിവസം നീണ്ടുനിന്ന ടൂർണമെൻറിൽനിന്നുൽപാദിപ്പിക്കപ്പെട്ട മാലിന്യങ്ങൾ ഓർഗാനിക്, പ്ലാസ്റ്റിക്, മെറ്റൽ, ഇലക്േട്രാണിക്സ്, കാർഡ്ബോർഡ് എന്നിങ്ങനെ തരം തിരിച്ചു. ശേഷിക്കുന്ന മാലിന്യം, മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന പ്ലാൻറിൽ തുടർ സംസ്കരണത്തിനായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഗാർഹിക ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് അയച്ചു. ടൂർണമെൻറിനിടെ ഓരോ സ്റ്റേഡിയവും ഉൽപാദിപ്പിച്ച മാലിന്യത്തിന്റെ 42 ശതമാനമെങ്കിലും റീസൈക്കിൾ ചെയ്യുകയും അവശേഷിച്ചത് ഹരിത ഊർജമാക്കി മാറ്റുകയും ചെയ്തു.
മാലിന്യം ലാൻഡ്ഫില്ലിനായി അയക്കാതെ വലിയ തോതിലുള്ള പരിപാടികൾ നടത്താൻ കഴിയുമെന്ന് അറബ് കപ്പിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ തെളിയിച്ചു. ലോകകപ്പിൽ വിജയകരമായ ഈ പദ്ധതി ആവർത്തിക്കുകയും സുസ്ഥിരമായ കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ പുതിയ സംസ്കാരം സ്ഥാപിക്കുകയുമാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. ലോകകപ്പിലും ഞങ്ങൾക്കാവുന്ന രീതിയിൽ പരമാവധി ശ്രമിക്കും.
എന്നിരുന്നാലും മാലിന്യങ്ങളുടെ കാര്യത്തിൽ എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. അതിനാൽ മാലിന്യങ്ങൾ അതിെൻറ യഥാർഥ ചവറ്റുകൊട്ടയിൽ നിക്ഷേപിച്ച് ഞങ്ങളുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് ആരാധകരോട് ആവശ്യപ്പെടുകയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

