ലോകകപ്പ് ഫുട്ബാൾ: നാടെങ്ങും ആവേശം
text_fieldsകൊറ്റിയോട് അർജന്റീന ആരാധകർ സ്ഥാപിച്ച ബാനർ
കാഞ്ഞിരപ്പുഴ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങും മുമ്പേ നാടെങ്ങും ആവേശത്തിൽ. നഗരപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും കട്ടൗട്ടുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന തിരക്കിലാണ് ഫുട്ബാൾ പ്രേമികൾ.
കാഞ്ഞിരപ്പുഴ, കൊറ്റിയോട്, ചിറക്കൽപ്പടി എന്നിവിടങ്ങളിൽ അർജന്റീന, ബ്രസീൽ ടീമുകളുടെ ആരാധകർ ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക തലങ്ങളിൽ ഫുട്ബാൾ കളിക്കാരുടെ കൂട്ടായ്മകൾ ചേർന്ന് വലിയ സ്ക്രീനിൽ കളികാണാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇഷ്ട ടീമിന്റെ കൊടികൾ ഉയർത്തിയും ജഴ്സി അണിഞ്ഞും ലോകകപ്പിന്റെ ആവേശം ഗ്രാമീണ മേഖലയിൽ പ്രകടമാണ്. പ്രാദേശിക തലങ്ങളിൽ ഫുട്ബാൾ ടൂർണമെന്റുകളും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

