ഈ ഇറച്ചിക്കട കണ്ടാൽ അർജന്റീനൻ ആരാധകർക്ക് ആവേശമേറും...
text_fieldsകാക്കനാട് തുതിയൂരിലെ ഇറച്ചിക്കട അർജന്റീന പതാകയുടെ പെയിന്റ് അടിച്ചപ്പോൾ
കാക്കനാട്: നാട് ലോകകപ്പ് ആരവത്തിലേക്കുയരുമ്പോൾ തുതിയൂരിലെത്തിയാൽ 'അർജന്റീന' യിൽനിന്ന് ഇറച്ചി വാങ്ങാം. കടുത്ത അർജന്റീനൻ ആരാധകന് അപ്രതീക്ഷിത സമ്മാനമായാണ് നാട്ടുകാർ ഇറച്ചിക്കട തന്നെ അർജന്റീനൻ പതാകയുടെ മാതൃകയിൽ പെയിന്റടിച്ച് നൽകിയത്. തുതിയൂർ സി.എസ്.സി ക്ലബിന് സമീപം ഇറച്ചിക്കട നടക്കുന്ന വാഴക്കാല സ്വദേശി പി.എം. നജീബിനെയാണ് പ്രദേശവാസികൾ ഞെട്ടിച്ചത്.
വാഴക്കാല സ്വദേശി പടിഞ്ഞാറേക്കര വീട്ടിൽ നജീബ് ശനി, ഞായർ ദിവസങ്ങളിലാണ് തുതിയൂരിലെ സ്റ്റാളിൽ ഇറച്ചി കച്ചവടം. ചെറുപ്പം മുതൽ അർജന്റീനയുടെ ആരാധകനായിരുന്ന ഇദ്ദേഹം സ്റ്റാളിനകത്ത് ടീമിന് ആശംസ നേർന്നുകൊണ്ടുള്ള ഫ്ലക്സ് ഒട്ടിക്കുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളായ ചെറുപ്പക്കാരാണ് കട അർജന്റീനൻ മയമാക്കിയത്. ഇതിന് പുറമേ നജീബിനും ജീവനക്കാർക്കും ടീമിന്റെ ജഴ്സിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

