ഖത്തറിനായി ഫ്ലക്സ് ഒരുക്കി കാളികാവിലെ പ്രവാസികൾ
text_fieldsകാളികാവ് അങ്ങാടിയിൽ ഫോക്ക് ഖത്തർ സ്ഥാപിച്ച ഖത്തർ ടീമിന്റെ ഫ്ലക്സ്
കാളികാവ്: നാടാകെ അർജന്റീനയും ബ്രസീലുമടക്കമുള്ള വമ്പൻ ടീമുകൾക്കായി ഫ്ലക്സും കൊടിതോരണവുമൊരുങ്ങുമ്പോൾ ലോകകപ്പിന് ആതിഥേയരായ ഖത്തറിനും ഫ്ലക്സൊരുക്കി ഫോക്ക് ഖത്തർ കൂട്ടായ്മ. ഖത്തറിലെ കാളികാവ് ഗ്രാമപഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ ഫോക്ക് ഖത്തറാണ് (ഫ്രണ്ട്സ് ഓഫ് കാളികാവ്-ഖത്തർ) ഖത്തർ ടീമിന്റെ ഫ്ലക്സ് കാളികാവ് അങ്ങാടിയിൽ സ്ഥാപിച്ചത്. കളിക്കാർക്കൊപ്പം ഖത്തർ ഭരണാധികാരിയുടെ ചിത്രവും ഫ്ലക്സിലുണ്ട്. സാമൂഹിക, തൊഴിൽ സംബന്ധമായ പരസ്പര സഹകരണവും ആശയ വിനിമയവും സാധ്യമാക്കാനാണ് അടുത്തിടെ ഫോക്ക് കൂട്ടായ്മ രൂപവത്കരിച്ചത്.
കാളികാവിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇമ്പിച്ചിക്കോയ, സഫീർ കൊട്ടേക്കോടൻ, ഇബ്നു സിയാദ്, ഷാനവാസ് മൂച്ചിക്കൽ, മുഹമ്മദ് അസ്ലം, ഷിഹാബ് മാഷ്, ഷാജു, ഖുബൈബ് മൂച്ചിക്കൽ, സഹൽ അമ്പലക്കടവ്, സലാം, നിഷാദ് ഐലാശ്ശേരി എന്നിവരാണ് ഫോക്ക് ഖത്തർ ഭാരവാഹികൾ. പി.കെ. മുസ്തഫ ഹാജി പള്ളിശ്ശേരി, കെ.എം.എ സലാം എന്നിവരാണ് രക്ഷാധികാരികൾ. നാട്ടിലുള്ള ഫുട്ബാൾ ക്ലബ് പ്രവർത്തകരായ കെ.കെ. കുട്ടൻ, കെ. ഷാജി എന്നിവരാണ് പ്രവാസികൾക്കായി ഫ്ലക്സ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

