Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയോ​ഗ്യ​ത മ​ത്സ​രം...

യോ​ഗ്യ​ത മ​ത്സ​രം നാ​ളെ; ഖ​ത്ത​ർ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
Qatar coach Marquez lopez
cancel
camera_alt

ഖ​ത്ത​ർ കോ​ച്ച് മാ​ർ​ക്വേ​സ് ലോ​പ​സ്

ദോ​ഹ: വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ദോ​ഹ ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​നു​ള്ള ഖ​ത്ത​ർ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. കോ​ച്ച് മാ​ർ​ക്വേ​സ് ലോ​പ​സ് ആ​ണ് 25 അം​ഗ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജ​നു​വ​രി-​ഫെ​ബ്രു​വ​രി​യി​ലാ​യി ന​ട​ന്ന ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ൽ കി​രീ​ട​മ​ണി​ഞ്ഞ ശേ​ഷം ആ​ദ്യ​മ​ത്സ​ര​ത്തി​നാ​ണ് ഖ​ത്ത​ർ ബൂ​ട്ടു​കെ​ട്ടു​ന്ന​ത്. ഏ​ഷ്യ​ൻ ക​പ്പ് ക​ളി​ച്ച ടീ​മി​ൽ​നി​ന്നും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളോ​ടെ, കൂ​ടു​ത​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കി​യാ​ണ് 2026 ലോ​ക​ക​പ്പ്, 2027 ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലെ ത​ങ്ങ​ളു​ടെ മൂ​ന്നാം അ​ങ്ക​ത്തി​ന് ഖ​ത്ത​ർ ടീ​മി​നെ ഇ​റ​ക്കു​ന്ന​ത്. അ​ൽ റ​യ്യാ​ന്റെ അ​ഹ്മ​ദ് അ​ൽ റ​വി, അ​ൽ വ​ക്റ ഗോ​ൾ കീ​പ്പ​ർ സൗ​ദ് അ​ൽ ഖാ​തി​ർ എ​ന്നി​വ​രെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഗോ​ൾ​കീ​പ്പ​ർ സാ​ദ് അ​ൽ ​ഷീ​ബി​നെ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ ഏ​ഷ്യ​ൻ ക​പ്പി​ലെ സൂ​പ്പ​ർ ഗോ​ളി മി​ഷാ​ൽ ബ​ർ​ഷിം സ്ഥാ​നം നി​ല​നി​ർ​ത്തി. അ​ക്രം അ​ഫീ​ഫ്, അ​ൽ മു​ഈ​സ് അ​ലി തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ഒ​രു​മാ​സ​ത്തെ വി​ശ്ര​മം ക​ഴി​ഞ്ഞ് ടീ​മി​ൽ തി​രി​കെ​യെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupQatar football teameligibility testQatar News
News Summary - world cup eligibility test
Next Story