ലോകകപ്പ്: സുരക്ഷ സേനകൾക്ക് ഡെസേർട്ട് ക്യാമ്പ്
text_fieldsപ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സുരക്ഷ സേനകൾക്കായി നടത്തിയ ഡെസേർട്ട് ക്യാമ്പിൽനിന്ന്
ദോഹ: ലോകകപ്പ് സുരക്ഷ സന്നാഹങ്ങൾക്കായി എത്തിച്ചേർന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള സൈനിക വിഭാഗങ്ങൾക്ക് മുരുഭൂമിയിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്ന ഡെസേർട്ട് ക്യാമ്പ്. സൗഹൃദരാജ്യങ്ങളിൽനിന്നുള്ള സൈനികർക്ക് ഖത്തറിന്റെ സംസ്കാരം, ജീവിതരീതികൾ, പാരമ്പര്യം എന്നിവ പരിചയപ്പെടുത്തുന്ന തരത്തിലായിരുന്നു ക്യാമ്പ്.
'ഖത്തരി അർദ' എന്ന പേരിലെ സ്വീകരണ മര്യാദകൾകൂടി വിവിധ രാജ്യങ്ങളിൽനിന്നുള്ള സൈനികർക്ക് പരിചയപ്പെടുത്തി. സായുധസേന സ്റ്റാഫ് മേധാവി ലഫ്. ജനറൽ സലിം ബിൻഹമദ് ബിൻ അഖീൽ അൽനാബിത്, ഉപപ്രധാനമന്ത്രിയുടെ സുരക്ഷ വിഭാഗം ഉപദേഷ്ടാവ് മേജർ ജനറൽ മുഹമ്മദ് അബ്ദുല്ലതീഫ് അൽ മന്നായി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

