Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോകകപ്പ്​ യൂറോപ്യൻ പ്ലേഓഫ്​ ഫിക്​സ്​ചർ ആയി; ഇറ്റലിയോ പോർചുഗലോ പുറത്താകും
cancel
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ്​ യൂറോപ്യൻ...

ലോകകപ്പ്​ യൂറോപ്യൻ പ്ലേഓഫ്​ ഫിക്​സ്​ചർ ആയി; ഇറ്റലിയോ പോർചുഗലോ പുറത്താകും

text_fields
bookmark_border

ലണ്ടൻ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ലേ​ക്ക്​ യൂ​റോ​പ്പി​ൽ നി​ന്ന്​ ശേ​ഷി​ക്കു​ന്ന മൂ​ന്ന്​ സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ലേ ​ഓ​ഫ്​ ലൈ​ന​പ്പാ​യി. വ​മ്പ​ന്മാ​രാ​യ ഇ​റ്റ​ലി​യും പോ​ർ​ചു​ഗ​ലും പ്ലേ ​ഓ​ഫ്​ ഫൈ​ന​ലി​ൽ നേ​രി​ൽ വ​രാ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞ​തി​നാ​ൽ ഇ​വ​രി​ൽ ഒ​രാ​ൾ പു​റ​ത്താ​കു​മെ​ന്ന്​ ഉ​റ​പ്പാ​യി. മൂ​ന്ന്​ സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി 12 ടീ​മു​ക​ളാ​ണ്​ ഏ​റ്റു​മു​ട്ടു​ന്ന​ത്.

എ ​ഗ്രൂ​പ്പി​ൽ സ്​​കോ​ട്ട്​​ല​ൻ​ഡ്​ യു​ക്രൈ​നെ​യും വെ​യി​ൽ​സ്​ ഒാ​സ്​​ട്രി​യ​യെ​യും നേ​രി​ടു​ം. ഇ​തി​ലെ ജേ​താ​ക്ക​ൾ ഈ ​ഗ്രൂ​പ്പി​ലെ ഫൈ​ന​ലി​ൽ എ​റ്റു​മു​ട്ടും. ജ​യി​ക്കു​ന്ന​വ​ർ ഖ​ത്ത​റി​ലേ​ക്ക്​ ടി​ക്ക​റ്റ്​ ഉ​റ​പ്പി​ക്കും. ഗ്രൂ​പ് ബി​യി​ൽ റ​ഷ്യ​യും പോ​ള​ണ്ടും സ്വീ​ഡ​നും ചെ​ക്​ റി​പ്പ​ബ്ലി​ക്കു​മാ​ണ്​ ഏ​റ്റു​മു​ട്ടു​ന്ന​ത്​. ഇ​വ​രി​ൽ നി​ന്നു​​ള്ള വി​ജ​യി​ക​ൾ ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കും. ജേ​താ​ക്ക​ൾ യോ​ഗ്യ​ത നേ​ടും.

പ്ലേ ​ഓ​ഫ്​ ക​ളി​ക്കേ​ണ്ടി വ​ന്ന വ​മ്പ​ന്മാ​രാ​യ ഇ​റ്റ​ലി​യും ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ചു​ഗ​ലു​മാ​ണ്​ സി. ​ഗ്രൂ​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. സെ​മി​യി​ൽ ഇ​റ്റ​ലി നോ​ർ​ത്ത്​ മാ​സി​ഡോ​ണി​യ​യെ​യും പോ​ർ​ചു​ഗ​ൽ തു​ർ​ക്കി​യെ​യും നേ​രി​ടും. ജേ​താ​ക്ക​ൾ ഗ്രൂ​പ്പ്​ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടും. വ​മ്പ​ൻ അ​ട്ടി​മ​റി​ക​ളി​ല്ലെ​ങ്കി​ൽ ഈ ​ഗ്രൂ​പ്പി​ലെ ഫൈ​ന​ലി​ൽ ഇ​റ്റ​ലി​യും പോ​ർ​ചു​ഗ​ലും ക​ണ്ടു​മു​ട്ടും. ലോ​ക​പ്പു​ക​ളി​ലെ മി​ക​ച്ച ടീ​മു​ക​ളി​ലൊ​ന്നി‍െൻറ പു​റ​ത്താ​വ​ലാ​വും ഫ​ലം. സെ​മി ഫൈ​ന​ൽ മാ​ർ​ച്ച്​ 24നും ​ഫൈ​ന​ൽ മാ​ർ​ച്ച്​ 29നു​മാ​ണ്​ ന​ട​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoPortugalItalyGiorgio Chielliniqatar world cupQatar
News Summary - World Cup 2022 Playoff Draw One of Portugal or Italy wont be in Qatar
Next Story