Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ലീഗ്: ഗോൾമഴ തീർത്ത് ഗോകുലം; സ്പോർട്സ് ഒഡിഷക്കെതിരെ 8-1 ജയം

text_fields
bookmark_border
സബിത്ര ഭണ്ഡാരിക്ക് നാലു ഗോൾ
വനിത ലീഗ്: ഗോൾമഴ തീർത്ത് ഗോകുലം; സ്പോർട്സ് ഒഡിഷക്കെതിരെ 8-1 ജയം
cancel

അഹ്മദാബാദ്: ഇന്ത്യൻ വനിത ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി ഗോകുലം കേരള എഫ്.സി ഗ്രൂപ് ‘എ’യിൽ ഒന്നാം സ്ഥാനത്ത്. സ്‌പോർട്‌സ് ഒഡിഷയെ 8-1നാണ് നിലവിലെ ചാമ്പ്യന്മാർ കശക്കിയത്. ഒരിക്കൽക്കൂടി തകർത്താടിയ സബിത്ര ഭണ്ഡാരി നാലു ഗോൾ കുറിച്ചു.

കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ അഞ്ചു ഗോൾ നേടിയ നേപ്പാളുകാരിയുടെ സമ്പാദ്യം രണ്ടു കളികളിൽ ഒമ്പതായി. വിവിയൻ കൊനാഡ് രണ്ടും ക്യാപ്റ്റൻ ഡാങ്മെയി ഗ്രേസും ഹേമം ഷിൽകി ദേവിയും ഓരോ ഗോളും അടിച്ച് ഒഡിഷക്കാരുടെ പതനം പൂർണമാക്കി.

ഏഴാം മിനിറ്റിലാണ് സബിത്ര അക്കൗണ്ട് തുറന്നത്. 12ൽ സുമിത്ര ഹെംബ്രാം ഗോൾ മടക്കിയതോടെ ഒഡിഷ ക്യാമ്പിൽ ആഹ്ലാദം. എന്നാൽ, മലബാറിയൻസ് പിന്നെ തിരിഞ്ഞുനോക്കിയില്ല. ആദ്യ കളിയിൽ 8-2നായിരുന്നു ജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women's League: Gokulam win against Sports Odisha
Next Story