വനിത ലീഗ് : ഗോകുലം സെമിയിൽ
text_fieldsഅഹ്മദാബാദ്: നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ഇന്ത്യൻ വനിത ലീഗിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ഒഡിഷ എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഗോകുലം തോൽപിച്ചത്. മൂന്ന് കിക്കുകളും സേവ് ചെയ്ത മലബാറിയൻസിന്റെ ഗോൾ കീപ്പർ ബിയാട്രിസ് എൻറ്റിവാ എൻകെറ്റിയയാണ് വിജയശിൽപി. രണ്ടാം മിനിറ്റിൽതന്നെ ബാലാ ദേവിയിലൂടെ ഒഡിഷ മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+4) റോജാ ദേവി സമനില പിടിച്ചു. കളി 1-1ൽ കലാശിച്ചതോടെയാണ് ടൈ ബ്രേക്കർ വേണ്ടി വന്നത്. 3-0ത്തിന് ഗോകുലം ജയിച്ചു.
സേതു മധുരൈ, ഈസ്റ്റേൺ സ്പോർട്ടിങ് യൂനിയൻ, കിക്ക് സ്റ്റാർട്ട് എന്നീ ടീമുകളും സെമിയിലെത്തിയിട്ടുണ്ട്. മേയ് 19ന് നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ ഗോകുലത്തെ ഈസ്റ്റേൺ സ്പോർട്ടിങ് യൂനിയനും കിക്ക് സ്റ്റാർട്ടിനെ സേതുവും നേരിടും. കിക്ക് സ്റ്റാർട്ട് 2-1ന് ഹോപ്സിനെയും ഈസ്റ്റേൺ ഷൂട്ടൗട്ടിൽ സ്പോർട്സ് ഒഡിഷയെയും സേതു 9-0ത്തിന് ഈസ്റ്റ് ബംഗാളിനെയുമാണ് ക്വാർട്ടറിൽ തോൽപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

