Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ലീഗ്: ബാസ്‌കോ ഒതുക്കുങ്ങലിന് ജയം

text_fields
bookmark_border
വനിത ലീഗ്: ബാസ്‌കോ ഒതുക്കുങ്ങലിന് ജയം
cancel
camera_alt

ബാ​സ്കോ ഒ​തു​ക്കു​ങ്ങ​ലി​ന്റെ ലൂ​സി കേ​ക്കു​വേ ജി​റ​യു​ടെ ഗോ​ൾ നേ​ടാ​നു​ള്ള ശ്ര​മം കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി ഗോ​ൾ​കീ​പ്പ​ർ അ​ന​ദ ശ​യ​ന ത​ട​യു​ന്നു  -പി. ​അ​ഭി​ജി​ത്ത്

കോഴിക്കോട്: കോർപറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള വനിത ലീഗ് ഫുട്‌ബാളില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബാസ്‌കോ ഒതുക്കുങ്ങല്‍ കേരള യുനൈറ്റഡ് എഫ്‌.സിയെ പരാജയപ്പെടുത്തി. 19ാം മിനിറ്റില്‍ കൃഷ്ണപ്രിയയും അധികസമയത്ത് ദിവ്യ കൃഷ്ണനും ബാസ്‌കോയ്ക്കുവേണ്ടി ഗോള്‍ നേടി. 78ാം മിനിറ്റില്‍ ബേബി ലാല്‍ചന്ദ്മിയാണ് കേരള യുനൈറ്റഡ് എഫ്‌.സിക്കുവേണ്ടി ഗോള്‍ നേടിയത്.

ളിയുടെ തുടക്കത്തില്‍ തന്നെ ഒരു ഗോളിന്റെ നേട്ടത്തില്‍ മുന്നേറിയ ബാസ്‌കോയ്ക്ക് 78ാം മിനിറ്റില്‍ കേരള എഫ്‌.സി ഗോള്‍ മടക്കിയതോടെ പോരാട്ടം കടുപ്പിക്കേണ്ടിവന്നു. മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. ഞായറാഴ്ച ഗോകുലം കേരള എഫ്‌.സിയും എസ്.ബി.എഫ്.എ പൂവാറും ഏറ്റുമുട്ടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women's League: Basco Othukkungal wins
Next Story