വനിത ഫുട്ബാൾ ലോകകപ്പ്: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsക്വാർട്ടർ ഫൈനലിന് മുന്നോടിയായി ജപ്പാൻ താരങ്ങൾ പരിശീലനത്തിൽ
വെല്ലിങ്ടൺ (ന്യൂസിലൻഡ്): വനിത ഫുട്ബാൾ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും. വെല്ലിങ്ടണിൽ സ്പെയിനും നെതർലൻഡ്സും തമ്മിലാണ് ആദ്യ കളി. തുടർന്ന് ഓക്ലൻഡിൽ ജപ്പാൻ സ്വീഡനെയും നേരിടും. ആദ്യമായി ക്വാർട്ടറിലെത്തുന്ന സ്പെയിനിനെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ് ഡച്ചുകാർ.
2019ലെ റണ്ണറപ്പായ ഓറഞ്ച് പട ഇക്കുറി ഗ്രൂപ് റൗണ്ടിൽ മിന്നും ഫോമിലായിരുന്നു. പ്രീക്വാർട്ടറിൽ ദക്ഷിണാഫ്രിക്കയെ 2-0ത്തിനു തോൽപിച്ചു. വിലക്ക് കാരണം പുറത്തിരിക്കുന്ന മിഡ്ഫീൽഡർ ഡാനിയേല വാൻ ഡീ ഡോങ്കിന്റെ അഭാവം ഡച്ച് പടക്ക് തിരിച്ചടിയാണ്. സ്പെയിൻ ഗ്രൂപ് റൗണ്ടിൽ ഉജ്ജ്വലപ്രകടനം നടത്തുന്നതിനിടെ ജപ്പാനോട് കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു.
പ്രീക്വാർട്ടറിൽ പക്ഷേ സ്വിറ്റ്സർലൻഡിനെതിരെ നേടിയ 5-1 ജയം ആത്മവിശ്വാസം തിരികെ നൽകിയിട്ടുണ്ട്. 2011ലെ ജേതാക്കളും 2015ലെ റണ്ണറപ്പുമായിരുന്നു ഏഷ്യൻ കരുത്തരായ ജപ്പാൻ. ഗ്രൂപ്പിൽ സാംബിയക്കെതിരെ 5-0, കോസ്റ്ററീകക്കെതിരെ 2-0, സ്പെയിനിനെതിരെ 4-0 ജയങ്ങളുമായി ക്ലീൻ ഷീറ്റോടെ നോക്കൗട്ടിലെത്തി. പ്രീക്വാർട്ടറിൽ നോർവേയെ 3-1നും മറികടന്നു.യു.എസിനെ അട്ടിമറിച്ചാണ് സ്വീഡിഷ് പട ക്വാർട്ടറിൽ കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

