വനിതാ ഫുട്ബോള്‍ താരം സംഗീത സോറന്‍ ജീവിക്കാനായി ഇഷ്ടിക ചൂളയിലാണ്
text_fieldsജാര്‍ഖണ്ഡ്: ജീവിതത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനായി പ്രശസ്ത വനിതാ ഫുട്ബോള്‍ താരം സംഗീത സോറന്‍ ഇഷ്ടിക ചൂളയില്‍ ജോലിചെയ്യുകയാണ്. ബസമുടി ഗ്രാമത്തില്‍ നിത്യവേതനത്തിനാണിപ്പോള്‍ ഈ കായിക താരം തൊഴിലെടുക്കുന്നത്. കോവിഡ് തരംഗത്തെ തുടര്‍ന്ന്, ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുമുന്‍പായി ദേശീയ ടീമില്‍ നിന്നും സംഗീതയെ വിളിച്ചു. എന്നാല്‍, കോവിഡ് വ്യാപിച്ചതോടെ, കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു.
20 കാരിയായ സംഗീത, ഇതിനകം 2018-19ല്‍ കോണ്ടിനെന്‍റല്‍ തലത്തില്‍ അണ്ടര്‍ 17 പ്രായപരിധിയിലുള്ള ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്തിരുന്നു.
സംഗീതയുടെ പിതാവ് ദുബ സോറന് പ്രയാധിക്യം മൂലം കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. കൂലിത്തൊഴിലാളിയായ മൂത്ത സഹോദരനും ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലാണ്. തുടര്‍ന്നാണ്, കുടുംബത്തിന്‍െറ മുഴുവന്‍ ഭാരവും സംഗീതയുടെ ചുമലുകളിലേക്കത്തെിയത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. സംഗീതയോടൊപ്പം മാതാവും ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുന്നു. പുതിയ അവസ്ഥയില്‍ സര്‍ക്കാര്‍ മകളെ സഹായിക്കാന്‍ രംഗത്തുവരുമെന്നാണ് പിതാവ് ദുബ സോറന്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍, എം.എല്‍.എയുടെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭിച്ചില്ളെന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സഹായം തേടികൊണ്ടുള്ള സംഗീതയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്, ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സംഗീത സോറന് സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാലിതിനു തുടര്‍ച്ചയുണ്ടായില്ല. പ്രതിസന്ധികള്‍ക്കിടയിലും കായിക രംഗത്തെ ഭാവി ലക്ഷ്യമിട്ട് പരിശീലനം തുടരുന്നുണ്ട്.
ഓരോ കളിക്കാരനും നല്ല ഭക്ഷണം, പരിശീലനം ആവശ്യമാണെന്നും ഇക്കാര്യത്തില്‍, സര്‍ക്കാര്‍ കണ്ടില്ളെന്ന് നടിക്കുകയാണെന്നും സംഗീത സോറന്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് എന്നെപ്പോലുള്ള പലരും നിത്യജീവിതത്തിനായി കൂലി തൊഴിലിനും ഇതര സംസ്ഥാനങ്ങള്‍ക്കുവേണ്ടി കളിക്കാനും തയ്യാറാവേണ്ടി വരുന്നതെന്ന് സംഗീത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

