Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമൻസ് ഫുട്ബാൾ ലീഗ്: ഗോകുലം േകരളക്ക് തകർപ്പൻ ജയം
text_fieldsbookmark_border
തൃശൂർ: സ്കോർലൈൻ േകരള വിമൻസ് ഫുട്ബാൾ ലീഗിൽ ഗോകുലം കേരള എഫ്.സി ഏകപക്ഷീയമായ 13 ഗോളുകൾക്ക് ട്രാവൻകൂർ റോയൽസ് എഫ്.സിയെ തോൽപിച്ചു. തൃശൂർ കോർപറേഷൻ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം കൈയടക്കിയ ഗോകുലം കേരളയുടെ മ്യാന്മർ താരം തെയ്ഞ്ചി തുൻ എട്ട് ഗോൾ നേടി.
ആദ്യ പകുതിയിൽ 10 ഗോളുകളാണ് ട്രാവൻകൂർ റോയൽസിനെതിരെ ഗോകുലം നേടിയത്. ഗോകുലത്തിെൻറ ഘാനയിൽ നിന്നുള്ള താരം എൽഷെഡേ രണ്ട് ഗോൾ നേടി. അനുഷ്ക സാമുവൽ ക്യാപ്റ്റനായ ഗോകുലം ടീമിൽ കശ്മിന, മഞ്ജു ബേബി, സി. സിവിഷ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. 2019 -20ലെ വിമൻസ് ലീഗ് ഇന്ത്യൻ ചാമ്പ്യനാണ് ഗോകുലം കേരള.
Next Story

