Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ഏഷ്യൻ കപ്പ്; ജേതാക്കളായി ജപ്പാൻ

text_fields
bookmark_border
ഫൈനലിൽ ആസ്‌ട്രേലിയക്കെതിരെ 1-0 ജയം
വനിത ഏഷ്യൻ കപ്പ്; ജേതാക്കളായി ജപ്പാൻ
cancel
camera_alt

എ.​എ​ഫ്‌.​സി വ​നി​ത ഏ​ഷ്യ​ൻ ക​പ്പ് കി​രീ​ട​വു​മാ​യി ജ​പ്പാ​ൻ ടീം

സിഡ്നി: എ.എഫ്‌.സി വനിത ഏഷ്യൻ കപ്പ് ഫുട്ബാളിൽ ജപ്പാന് മൂന്നാം കിരീടം. ഫൈനലിൽ ആതിഥേയരായ ആസ്‌ട്രേലിയയെ 1-0ത്തിനാണ് പരാജയപ്പെടുത്തിയത്. 17ാം മിനിറ്റിൽ മൈക്ക ഹമാനോ പെനാൽറ്റി ബോക്‌സിന് പുറത്തുനിന്നുള്ള ഒരു തകർപ്പൻ ലോങ് റേഞ്ച് ഷോട്ടിലൂടെ ജപ്പാന്റെ വിജയ ഗോൾ നേടി. ഫൈനൽ കാണാൻ സ്റ്റേഡിയം ആസ്ട്രേലിയയിലേക്ക് 74,397 ആരാധകർ എത്തിയത് വനിത ഏഷ്യൻ കപ്പിലെ പുതിയ റെക്കോഡാണ്.

പന്തടക്കത്തിൽ ആസ്‌ട്രേലിയ മുന്നിട്ടുനിന്നെങ്കിലും ഗോൾ നേടാനായില്ല. 89ാം മിനിറ്റിൽ അലന്ന കെന്നഡിയുടെ ഹെഡർ ജപ്പാൻ ഗോൾകീപ്പർ അയാക്ക യാമാഷിത മികച്ച രീതിയിൽ പ്രതിരോധിച്ചു. ടൂർണമെന്റിലുടനീളം ഒരു ഗോൾ മാത്രം വഴങ്ങിയ അയാക്ക മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ആറ് ഗോൾ നേടിയ ജപ്പാന്റെ റിക്കോ ഉയികി ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ജപ്പാനും ആസ്ട്രേലിയയും 2027ൽ ബ്രസീലിൽ നടക്കുന്ന വനിത ലോകകപ്പിന് യോഗ്യത കൈവരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women's Asian Cup: Japan wins title
Next Story