Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2026 11:47 PM IST Updated On
date_range 10 March 2026 11:47 PM ISTവനിത ഏഷ്യൻ കപ്പ്; ഇന്ത്യക്ക് സമ്പൂർണ തോൽവി
text_fieldsbookmark_border
സിഡ്നി: രണ്ട് പതിറ്റാണ്ടിനുശേഷം എ.എഫ്.സി വനിത ഏഷ്യൻ കപ്പിൽ പന്തുതട്ടാനിറങ്ങിയ ഇന്ത്യൻ ടീമിന് സമ്പൂർണ തോൽവിയോടെ മടക്കം. ഗ്രൂപ് സി-യിലെ അവസാന കളിയിൽ ചൈനീസ് തായ്പേയിയോട് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പരാജയം. 39ാം മിനിറ്റിൽ മനീഷ കല്യാണാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്. വിയറ്റ്നാമിനോട് 1-2നും ജപ്പാനോട് മറുപടിയില്ലാത്ത 11 ഗോളിനും തോറ്റിരുന്നു. ഗ്രൂപ്പിൽ പോയന്റൊന്നുമില്ലാതെ നാലാംസ്ഥാനക്കാരായാണ് ഇന്ത്യയുടെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

