Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോൾവ്സിനെതിരെ 2-1ന്റെ ജയം നേടി ലിവർപൂൾ; പ്രീമിയർ ലീഗിൽ ഒന്നാമത്

text_fields
bookmark_border
വോൾവ്സിനെതിരെ 2-1ന്റെ ജയം നേടി ലിവർപൂൾ; പ്രീമിയർ ലീഗിൽ ഒന്നാമത്
cancel

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനെതിരെ 2-1ന്റെ ജയം നേടി ലിവർപൂൾ. ഇതോടെ പ്രീമിയർ ലീഗിലെ പോയിന്റ് പട്ടികയിലും ലിവർപൂൾ ഒന്നാമതെത്തി. മത്സരത്തിൽ ഇബ്രാഹിമ കൊണാറ്റെയുടെ ഹെഡറിൽ നിന്ന് ലിവർപൂളാണ് ആദ്യം വലകുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഗോൾ പിറന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വോൾവ്സ് തിരിച്ചടിച്ചു. 56ാം മിനിറ്റിൽ റയാൻ എയ്റ്റ്-നൂറി പ്രതിരോധത്തിലെ പിഴവ് മുതലാക്കി സമനില പിടിക്കുകയായിരുന്നു. എന്നാൽ, അഞ്ച് മിനിറ്റിനകം ലിവർപൂൾ വീണ്ടും ലീഡ് നേടി.

59ാം മിനിറ്റിൽ മുഹമ്മദ് സലാഹിലൂടെയായിരുന്നു ഗോൾ. പെനാൽറ്റിയിലൂടെയായിരുന്നു സലാഹിന്റെ ഗോൾ. ജയത്തോടെ പ്രീമിയർ ലീഗിൽ ലിവർപൂൾ ഒന്നാമതെത്തി. ആറ് കളികളിൽ നിന്നും അഞ്ച് ജയത്തോടെ 15 പോയിന്റാണ് ലിവർപൂളിനുള്ളത്.

ആറ് കളികളിൽ നിന്ന് നാല് ജയത്തോടെ 14 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. ആറ് കളികളിൽ നിന്നും നാല് ജയത്തോടെ 14 പോയിന്റോടെ തന്നെ ആഴ്സണലാണ് മൂന്നാമത്. ചെൽസി, ആസ്റ്റൺ വില്ല ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wolves 1-2 Liverpool
Next Story