ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?
text_fieldsസ്പാനിഷ് താരം നിക്കോ വില്യംസ് എഫ്.സി ബാഴ്സലോണയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. 2024 യൂറോ കിരീട ജേതാവായ നിക്കോ വില്യംസിനെ എഫ്.സി ബാഴ്‌സലോണ തങ്ങളുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യവുമായി ധാരണയിലെത്തിയതായി ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റ് ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ കൂടാരത്തിലെത്തിക്കാൻ കാറ്റാലൻ കബ്ബ് ശ്രമിച്ചിരുന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
രണ്ട് തവണ ജർമൻ ക്ലബ്ബായ ബയേണുമായി മീറ്റിംഗ് നടത്തിയ ശേഷമാണ് താരം ബാഴ്സയുമായി കൂടിക്കാഴ്ച നടത്തിയത്.ബാഴ്സയുടെ യുവതാരം ലാമിൻ യമാൽ നിക്കോ വില്യംസിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതും താരം ബാഴ്സെയിലെത്തുന്നതിന്‍റെ സൂചനയാണെന്ന് ആരാധകർ പങ്കുവെക്കുന്നത്. എന്നാൽ നിക്കോയെ ബയേൺ തങ്ങളുടെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയും തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബാഴ്സ, ബയേൺ എന്നിവർക്കു പുറമേ ഇംഗ്ലീഷ് ക്ലബ്ബായ ആഴസണലും താരത്തിനായി രംഗത്തുണ്ട്. എന്നാൽ താരത്തിന്‍റെ നിലവിലെ ക്ലബ്ബായ അത്ലറ്റിക്ക് ബിൽബാവോ പുതിയ ഓഫർ നൽകാൻ നേരത്തെ തന്നെ തയ്യാറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

