Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right2026 ലോകകപ്പ്...

2026 ലോകകപ്പ് കളിക്കുമോ...? തീരുമാനം വെളിപ്പെടുത്തി ലയണൽ മെസ്സി

text_fields
bookmark_border
Lionel Messi
cancel
camera_alt

ലയണൽ മെസ്സി

Listen to this Article

ന്യൂയോർക്ക്: ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിച്ചപ്പോൾ ആരാധകർക്ക് ഇപ്പോൾ ഒരു ചോദ്യം മാത്രമേയുള്ളൂ.

ലയണൽ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെ ലോകഫുട്ബാളിലെ ഇതിഹാസങ്ങളുടെ ഷോ 2026 ​അമേരിക്ക, കാനഡ, മെക്സികോ മണ്ണിലും തുടരുമോ...? 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ ലോകചാമ്പ്യന്മാരാക്കി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച ലയണൽ മെസ്സി, നാലു വർഷത്തിനിപ്പുറവും ഫോമും ഫിറ്റ്നസുമായി കളിക്കളം വാഴുമ്പോൾ മെസ്സിയെ വീണ്ടും ലോകകപ്പ് വേദിയിൽ കാണാൻ ആ​ഗ്രഹിക്കുന്നവരാണ് ആരാധകർ.

അവർക്കുള്ള മറുപടിയുമായാണ് ലയണൽ മെസ്സി ഏറ്റവും ഒടുവിൽ രംഗത്തെത്തിയത്. ​അർജന്റീന ലോകകപ്പിന് നേരത്തെ തന്നെ​ യോഗ്യത നേടുകയും, മേജർ ലീഗ് സോക്കറിൽ ഗോളടിച്ചുകൂട്ടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും, ഇന്റർമയാമിയുമായി മൂന്നുവർഷത്തേക്ക് കൂടി കരാർ നീട്ടുകയുമെല്ലാം ചെയ്ത വാർത്തകൾക്കിടെയാണ് ലയണൽ മെസ്സിയു​ടെ ലോകകപ്പ് പ്ലാൻ പുറത്തു വിടുന്നത്.

ലോകകപ്പിൽ കളിക്കുകയെന്നത് അതിവിശിഷ്ടമാണ്. ഞാൻ അതിഷ്ടപ്പെടുന്നു -മെസ്സി പറഞ്ഞു.

ലോകകപ്പ് ടീമിനൊപ്പം അവിടെയുണ്ടാകണമെന്ന് ഞാൻ ഏറെ ആഗ്രഹിക്കുന്നു. ടീമിന്റെ ഭാഗമായി എന്റെ ദേശീയ ടീമിനെ സഹായിക്കുന്നതിൽ പ്രധാനപങ്കുവഹിക്കണമെന്നാണ് ഇപ്പോൾ ആഗ്രഹം അടുത്ത സീസണിൽ ഇന്റർമയാമിക്കൊപ്പമുള്ള സീസണിലെ പ്രകട​നത്തെ ആശ്രയിച്ചിരിക്കും ലോകകപ്പ്. ഓരോ ദിവസത്തെയും ​പ്രകടനം വിലയിരുത്തും. നൂറ് ശതമാനം ഫിറ്റ് നസും ഫലപ്രദമായി കളിക്കാനും കഴിയുമെങ്കിൽ ആ തീരുമാനം ഞാനെടുക്കും’ -ലയണൽ മെസ്സി പറഞ്ഞു.

‘ഇതൊരു ലോകകപ്പ് ആയതിനാൽ എനിക്ക് ആകാംക്ഷയുണ്ട്. കഴിഞ്ഞ ലോകകപ്പ് ജയിച്ചുകൊണ്ടാണ് ഞങ്ങൾ വരുന്നത്. അത് നിലനിർത്താൻ കഴിഞ്ഞാൽ അതിശയകരമാവും. ദേശീയ ടീമിനൊപ്പം കളിക്കുക എന്നത് എപ്പോഴും ഒരു സ്വപ്നമാണ്. പ്രത്യേകിച്ച് ഔദ്യോഗിക മത്സരങ്ങളിൽ’ -മെസ്സി തന്റെ ലോകകപ്പ് സ്വപ്നങ്ങളെ കുറിപ്പ് പങ്കുവെച്ചു.

2006ൽ തന്റെ 19ാം വയസ്സിലായിരുന്നു ലയണൽ മെസ്സി ആദ്യ ലോകകപ്പ് കളിക്കുന്നത്. 20 വർഷത്തിനു ശേഷം താരം വീണ്ടും ലോകകപ്പിൽ ബൂട്ടണിയുകയാണെങ്കിൽ കരിയറിലെ ആറാമത്തെ ലോകകപ്പാവും അടുത്തവർഷത്തേത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaLionel MessiFIFA World Cup 20262026 FIFA World Cup
News Summary - Will Lionel Messi play in the 2026 World Cup? Football legend reveals his decision
Next Story