Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമലയാളി ആരാധകനെ കാണാൻ...

മലയാളി ആരാധകനെ കാണാൻ അഗ്യൂറോ എത്തുമോ?

text_fields
bookmark_border
മലയാളി ആരാധകനെ കാണാൻ അഗ്യൂറോ എത്തുമോ?
cancel

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്​ ഒരു മലയാളിയുടെ വിഡിയോയാണ്​. പ്രീമിയർ ലീഗ്​ ഇന്ത്യ എന്ന ട്വിറ്റർ അക്കൗണ്ടിലാണ്​ വി​ഡിയോ പ്രത്യക്ഷപ്പെട്ടത്​. മാഞ്ചസ്റ്റർ സിറ്റിയുടെയും അഗ്യൂറോയുടേയും കടുത്ത ആരാധകനായ ടോണി ജോസ്​ ടൈറ്റൻ 2012ൽ മാഞ്ചസ്റ്റർ സിറ്റി ടീം പ്രീമിയൽ ലീഗ്​ കിരീടം നേടിയ ഓർമകളാണ്​ വിഡിയോയിൽ പങ്കുവെക്കുന്നത്​.

മത്സരത്തിന്‍റെ സ്​റ്റോപ്പേജ്​ നിമിഷത്തിൽ അഗ്യൂറോ നേടിയ ഗോളിൽ സിറ്റി കിരീടത്തിൽ മുത്തമിട്ടപ്പോൾ കണ്ണീർ പൊഴിഞ്ഞുവെന്നും ആഹ്ലാദം കൊണ്ട്​ കൈയ്യടിച്ചുവെന്നും ടോണി വിഡിയോയിൽ പറയുന്നുണ്ട്​. അന്ന്​ മനസിലുറപ്പിച്ചതാണ്​ തനിക്കൊരു മകൻ പിറന്നാൽ അഗ്യൂറോയെന്ന്​ പേരിടണമെന്നത്​. കഴിഞ്ഞ വർഷം മകനുണ്ടായപ്പോൾ അഗ്യൂറോയെന്നാണ്​ ടോണി പേരിട്ടത്​. തന്‍റെ ഏറ്റവും വലിയ സ്വപ്​നം ഇത്തിഹാദ്​ സ്​റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കളി കാണുകയാണെന്നും ടോണി വിഡിയോയിൽ പറയുന്നു​.

ഇപ്പോൾ ടോണിയുടെ വിഡിയോക്ക്​ മറുപടിയുമായി സാക്ഷാൽ അഗ്യൂറോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്​. നിങ്ങളേയും നിങ്ങളുടെ മകൻ അഗ്യൂറോയേയും കാണാൻ ഒരു ദിവസം അവസരം ലഭിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതെന്ന്​ അഗ്യൂറോ ട്വീറ്റിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaSergio Aguero
News Summary - Will Aguero come to see the Malayalee fan?
Next Story