Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lionel Messi-Neymar
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സി, നെയ്​മർ,...

മെസ്സി, നെയ്​മർ, റാ​േമാസ്​, എംബാപ്പെ...ഇനി പി.എസ്​.ജിയുടെ പെനാൽറ്റി കിക്കുകൾ ആരെടുക്കും?

text_fields
bookmark_border

പാരിസ്​: ആധുനിക ഫുട്​ബാളിലെ മിന്നുംതാരം ലയണൽ മെസ്സി കൂടി അണിയിലെത്തിയതോടെ താരനിബിഢമായ പി.എസ്​.ജിയിൽ ഇനി പെനാൽറ്റി കിക്കുകൾ എടുക്കുന്നത്​ ആരാവും? ലയണൽ മെസ്സി, നെയ്​മർ, സെർജിയോ റാ​േമാസ്​, കിലിയൻ എംബാപ്പെ എന്നീ ​'പെനാൽറ്റി കിക്ക്​ സ്​പെഷലിസ്റ്റു'കളിൽ ആരാകും അതിനായി നിയോഗിക്കപ്പെടുക? ഫുട്​ബാൾ ലോകത്ത്​ ഇപ്പോൾ ഉയരുന്ന മില്യൺ ഡോളർ ചോദ്യം കൂടിയാണിത്​.

ടീമിലെ സ്റ്റാർ എന്ന നിലയിൽ മെസ്സിയായിരിക്കും സ്​പോട്ട്​ കിക്കുകൾ എടുക്കുകയെന്ന 'തോന്നൽ' ശക്​തമാണെങ്കിലും സമീപകാല 'കണക്കു​കൾ' റാമോസിന്​ അനുകൂലമാണ്​. കഴിഞ്ഞ പത്തു പെനാൽറ്റികളിൽ പത്തും വലയിലെത്തിച്ചത്​ ഈ നാലുപേരിൽ റാമോസ്​ മാത്രം​. നെയ്​മറും എംബാപ്പെയും ഒമ്പതു വീതം കിക്കുകൾ ഗോളാക്കി മാറ്റിയപ്പോൾ മെസ്സി തന്‍റെ അവസാന പത്തു പെനാൽറ്റി കിക്കുകളിൽനിന്ന്​ എട്ടുതവണയാണ്​ ലക്ഷ്യം കണ്ടത്​.



ഫ്രീകിക്കിന്‍റെ കാര്യത്തിലു​ം ഈ ആശയക്കുഴപ്പം പി.എസ്​.ജി അധികൃതർക്കുണ്ടാവും. എന്നാൽ, ഫ്രീകിക്കുകളിൽനിന്ന്​ ഗോൾ കണ്ടെത്തുന്നതിൽ ഈ നാലുപേരിൽ ഏറ്റവും മിടുക്കൻ മെസ്സിയാണെന്നതിൽ രണ്ടു പക്ഷമില്ലാത്തതിനാൽ അർജന്‍റീനക്കാരൻതന്നെ അതിനായി നിയോഗിക്കപ്പെടാൻ സാധ്യതയേറെയാണ്​.

വമ്പൻ താരങ്ങളിൽ പെനാൽറ്റി കിക്കുകളും ഫ്രീകിക്കുകളും എടുക്കുന്നത്​ ആരാവണമെന്ന കാര്യത്തിൽ കോച്ച്​ മൗറിഷ്യോ പോഷെറ്റിനോക്ക്​ തലപുകക്കേണ്ടിവരും. ഓരോ മത്സരത്തിൽ ഓരോരുത്തരെയായി കോച്ച്​ അതിന്​ നിയോഗിക്കുമോയെന്നും കണ്ടറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGNeymarLionel MessiSergio Ramos
News Summary - Ramos, Messi, Neymar or Mbappe...Who will take PSG's penalties?
Next Story