Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​'മത്സരം തുടങ്ങാൻ...

​'മത്സരം തുടങ്ങാൻ കാത്തിരുന്നത്​ എന്തിനാണ്​, മൂന്ന്​ ദിവസങ്ങളായി ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നല്ലോ​?'-​ലയണൽ മെസ്സി

text_fields
bookmark_border
messi-suspension
cancel

റിയോ ഡി ജെനീറോ: അർജന്‍റീന താരങ്ങൾ ക്വാറന്‍റീൻ വ്യവസ്​ഥകൾ ലംഘിച്ചുവെന്ന്​ കാണിച്ച്​ കഴിഞ്ഞ ദിവസം ലോകം കാത്തിരുന്ന ബ്രസീൽ-അർജന്‍റീന ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരം നിർത്തിവെച്ചിരുന്നു. അർജന്‍റീന ടീമിലുണ്ടായിരുന്ന പ്രീമിയർ ലീഗ്​ താരങ്ങളായ എമിലിയാനോ മാർട്ടിനസ്​, ക്രിസ്റ്റ്യൻ റൊമേരോ, ജിയോ ലോസെൽസോ, എമിലിയാനോ ബുവെൻഡിയ എന്നിവർ ക്വാറന്‍റീൻ ലംഘിച്ചു​വെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ ആരോപണം​.

സത്യവാങ്​മൂലം തെറ്റായി നൽകി, ക്വാറന്‍റീൻ വ്യവസ്​ഥകൾ പാലിച്ചില്ല എന്നീ ആരോപണങ്ങൾ നേരിടുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്​ അർജ​ന്‍റീന നായകൻ ലയണൽ മെസ്സി. 'ഞങ്ങൾ മൂന്ന്​ ദിവസമായി ഇവിടെയുണ്ട്​. പിന്നെന്തിനാണ്​ അവർ മത്സരം തുടങ്ങാൻ കാത്തിരുന്നത്​. ഹോട്ടലിൽ വെച്ചോ മറ്റോ ഞങ്ങൾക്ക്​ ഇതേകുറിച്ച്​ മുന്നറിയിപ്പ്​ നൽകാതിരുന്നത്​ എന്തുകൊണ്ടാണ്​?. അവർ ഇക്കാര്യം വിശദീകരിച്ചിരുന്നുവെങ്കിൽ നേരത്തെ പരിഹാരം കാണാമായിരുന്നു. ഇപ്പോൾ ഇത്​ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്'-ആരോഗ്യവകുപ്പിന്‍റെ നടപടിയിൽ മെസ്സി നീരസം പ്രകടിപ്പിച്ചു​.

ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ പന്തുതട്ടുന്ന നാല്​ പ്രീമിയർ ലീഗ്​ താരങ്ങളോടും ക്വാറന്‍റീൻ പാലിക്കണമെന്ന്​ ബ്രസീലിയൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു. യു.കെ, ദക്ഷിണാഫ്രിക്ക, വടക്കൻ അയർലൻഡ്​, ഇന്ത്യ എന്നീ രാജ്യങ്ങൾ 14 ദിവസം ക്വാറൻറീനിൽ ഇരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ ചട്ടം.

എന്നാൽ​ ടോട്ടൻഹാം താരങ്ങളായ ലോസെൽസോ, റൊമേറോ, ആസ്റ്റൻവില്ല ഗോകീപ്പർ എമിലിയനോ മാർട്ടിനസ് എന്നിവരെ അർജ​ൈന്‍റൻ കോച്ച്​ ലയണൽ സ്​കളോനി സ്റ്റാർട്ടിങ് ഇലവനിൽ കളത്തിലിറക്കിയത്​. മറ്റൊരു പ്രീമിയർ ലീഗ് താരമായ എമിലിയാനോ ബുവെൻഡിയയും കോപ അമേരിക്ക താരങ്ങളുടെ സംഘത്തിലുണ്ടായിരുന്നു. ഈ താരങ്ങൾ ഉൾപെട്ട ലെനപ്പ്​ മണിക്കൂറുകൾക്ക്​ മു​േമ്പ കോൺമബോൾ പുറത്തുവിട്ടിരുന്നു. എന്നാൽ മത്സരം തുടങ്ങിയ ശേഷം ഇടപെട്ട ആരോഗ്യവകുപ്പിന്‍റെ നടപടി വ്യാപക വിമർശനത്തിന്​ ഇടയാക്കിയിട്ടുണ്ട്​.

കഴിഞ്ഞ 14 ദിവസത്തിൽ തങ്ങൾ ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നില്ലെന്നാണ്​ അർജന്‍റീന താരങ്ങൾ സത്യവാങ്മൂലം നൽകിയത്. പാസ്‌പോർട്ട് പരിശോധനയിൽ ഇത്​ ശരിയല്ലെന്ന്​ ബോധ്യമായതായി ബ്രസീലിയൻ ആരോഗ്യവിഭാഗമായ അൻവിസ പറഞ്ഞു. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കളിക്കുന്ന ബ്രസീൽ ടീമിലെ ഒമ്പത്​ പേർ ടീമിനൊപ്പമില്ലായിരുന്നു. അന്താരാഷ്​ട്ര ഇടവേള കഴിഞ്ഞെത്തുന്ന താരങ്ങൾ 10 ദിവസം ക്വാറന്‍റീനിൽ കഴിയേണ്ടതിനാൽ പ്രീമിയർ ലീഗ്​ ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരങ്ങൾക്ക്​ താരങ്ങളെ വിട്ടുനൽകിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazil vs argentinaLionel Messi2022 world cup qualifier
News Summary - We've been here three days, why wait for the match to start?- Lionel Messi
Next Story