Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിക്കൊപ്പം...

മെസ്സിക്കൊപ്പം ബാഴ്​സയിൽ കളിക്കാൻ ആഗ്രഹിച്ചിരുന്നു -റൂണി

text_fields
bookmark_border
മെസ്സിക്കൊപ്പം ബാഴ്​സയിൽ കളിക്കാൻ ആഗ്രഹിച്ചിരുന്നു -റൂണി
cancel

ലണ്ടൻ: 2010ൽ മാഞ്ചസ്​റ്റർ യുനെറ്റഡ്​ വിട്ട്​ മെസ്സിക്കൊപ്പം കളിക്കാനായി ഒരുങ്ങിയിരുന്നതായി ഇംഗ്ലീഷ്​ താരം വെയിൻ റൂണി. ഏ​െറക്കുറെ ട്രൻസ്​ഫർ ശരിയായിരുന്നെങ്കിലും ഒടുവിൽ പിന്മാറുകയായിരുന്നുവെന്ന്​ റൂണി പറഞ്ഞു. 'യുനൈറ്റഡ്​ പോഡ്​കാസ്​റ്റി'ന്​ അനുവദിച്ച അഭിമുഖത്തിലാണ്​ താരത്തിൻെറ വെളിപ്പെടുത്തൽ.

'മെസ്സി, സാവി, ഇനിയേസ്​റ്റ, ബുസ്​കറ്റ്​സ്​ എന്നിവരോടൊപ്പം കളിക്കുന്നത്​ ഞാൻ കുറേ ഇരുന്ന്​ ചിന്തിച്ചിരുന്നു. ​അവരുടെ ശൈലി എനിക്ക്​ ചേരുമോയെന്നാണ്​ ഞാൻ ആലോചിച്ചത്​. അന്ന്​ മെസ്സി ഒമ്പതാം നമ്പർ ജഴ്​സി അണിഞ്ഞാണ്​ കളിച്ചിരുന്നത്​. റയൽ മഡ്രിഡും തന്നെ സമീപിച്ചിരുന്നു. റയലിനേക്കാൾ കൂടുതൽ ഞാൻ ആഗ്രഹിച്ചത്​ ബാഴ്​സയാണ്​. ഒപ്പം പ്രീമിയർ ലീഗിലെ ചില ക്ലബുകളും വന്നു. എന്നാൽ, മാഞ്ചസ്​റ്റ യുനെറ്റഡുമായി അഞ്ചു വർഷത്തെ കരാർ പുതുക്കാൻ തീരുമാനിക്കുകയായിരുന്നു'- റൂണി പറഞ്ഞു.

2004 മുതൽ 2017 വരെ മാഞ്ചസ്​റ്റർ യുനൈറ്റഡിനായി കളിച്ച റൂണി ക്ലബിനായി 183 മത്സരങ്ങൾ കളിച്ചിട്ടുണ്ട്​. ഇപ്പോൾ ​അമേരിക്കൻ ലീഗിൽ ഡെർബി കൗണ്ടിക്ക്​ വേണ്ടി കളിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayne RooneyFC Barcelona
News Summary - Wayne Rooney reveals he wanted to join Barcelona in 2010
Next Story