'തെറ്റുപറ്റിപ്പോയി'; മോഡലുകളോടൊപ്പമുള്ള ചിത്രങ്ങൾ പുറത്തായ സംഭവത്തിൽ ക്ഷമ ചോദിച്ച് റൂണി
text_fieldsലണ്ടൻ: സ്വകാര്യ പാർട്ടിയിലെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ ചോർന്ന സംഭവത്തിൽ മുൻ ഇംഗ്ലണ്ട് ഫുട്ബാളർ വെയ്ൻ റൂണി ക്ഷമാപണം നടത്തി. 'തെറ്റുപറ്റി പോയി. ഞാൻ എന്‍റെ രണ്ട് സുഹൃത്തുക്കളുടെ കൂടെ ഒരു സ്വകാര്യ പാർട്ടിയിൽ പങ്കെടുത്തു. ഇൻറർനെറ്റിൽ പ്രചരിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ കാര്യത്തിൽ ഞാൻ കുടുംബത്തോടും ക്ലബിനോടും ക്ഷമ ചോദിക്കുന്നു' - റയൽ ബെറ്റിസിനെതിരായ സൗഹൃദ മത്സരത്തിന് ശേഷം ഡെർബി കൗണ്ടി മനേജരായ റൂണി സ്കൈ സ്പോർട്സിനോട് പറഞ്ഞു.
കൂട്ടുകാരുടെ പിറന്നാളിന് മാഞ്ചസ്റ്ററിൽ പാർട്ടി നടത്തുന്നതിനിടെ അർധനഗ്നരായ മോഡലുകൾക്കൊപ്പമുള്ള റൂണിയുടെ ചില ചിത്രങ്ങളാണ് ചോർന്നത്. സ്നാപ് ചാറ്റ് മോഡലായ ടെയ്ലർ റയാനും കൂട്ടുകാർക്കും ഒപ്പമുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്. ടെയ്ലർ റയാനൊപ്പം എലീസ് മെൽവിൻ ബ്രൂക്ലിൻ മോർഗൻ എന്നിവരാണ് ചിത്രങ്ങളിലുള്ളത്. ചിത്രങ്ങൾ തന്‍റെ സമ്മതത്തോടെ എടുത്തതല്ലെന്നും ബ്ലാക്ക്മെയിലിങ്ങാണെന്നും കാണിച്ച് താരം മാഞ്ചസ്റ്റർ പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ് താരമിപ്പോൾ.
ശനിയാഴ്ച ചൈനാൈവറ്റ് ക്ലബിലായിരുന്നു റൂണിയുടെ ആഘോഷമെന്ന് 'ദ സൺ' റിപ്പോർട്ട് ചെയ്തു. സ്നാപ്പ്ചാറ്റ് മോഡലുകളെ റൂണി സ്വന്തം മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്ത് പറഞ്ഞു. റൂണിയെ കണ്ട പെൺകുട്ടികൾ ഭയങ്കര ത്രില്ലിലായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. എന്നാൽ ഹോട്ടൽ റൂമിൽ കസേരയിൽ റൂണി മയങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമെടുത്ത യുവതികളിൽ ഒരാൾ അതെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫോേട്ടാ എടുക്കുന്ന കാര്യം റൂണി അറിഞ്ഞിരുന്നോ എന്ന കാര്യം ഇതുവരേ വ്യക്തമല്ല.
ചിത്രങ്ങൾ വിവാദമായതോടെ റൂണിയുടെ ഡെർബി കൗണ്ടി പരിശീലക സ്ഥാനം ത്രിശങ്കുവിലായി. 2010ൽ ജെനി തോംപ്‌സണ്‍ എന്ന യുവതി റൂണിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. ഭാര്യ കോളീന്‍ ഗര്‍ഭിണിയായിരുന്ന കാലത്താണ് റൂണി മറ്റു പെണ്ണുങ്ങളെ തേടിപ്പോയതെന്നായിരുന്നു ജെനി പറഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

