Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇത്​ ബല്ലാത്ത ജാതി...

ഇത്​ ബല്ലാത്ത ജാതി പെനാൽറ്റി? ഇതിലുംഭേദം വല്ല ഒച്ചിനേയും കളിക്കിറക്കൽ -വൈറൽ വീഡിയോ

text_fields
bookmark_border
Watch This Bizarre Penalty In All Japan High School Tournament
cancel

കാൽപ്പന്ത് കളിയിൽ ഉദ്വേഗം വർധിപ്പിക്കുന്ന സന്ദർഭങ്ങളാണ്​ പെനാൽറ്റി കിക്കുകൾ. കിക്കെടുക്കുന്ന താരങ്ങൾ ഗോൾ കീപ്പറെയും എതിർ കളിക്കുന്നവരെയും കബളിപ്പിക്കാൻ പയറ്റാറുള്ള അഭ്യാസങ്ങൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പുകൾപെറ്റ കളിക്കാരും നിരവധിയുണ്ട്​.

പെനാൽറ്റിയിൽ വിവിധ അടവുകൾ പയറ്റി കഴിവ്​ തെളിയിച്ചവരാണ് ഇറ്റാലിയൻ-ചെൽസിയ താരം ജോർജിഞ്ഞോയും മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ പോൾ പോഗ്ബയുമൊക്കെ. എന്നാൽ ജപ്പാനിലെ ഒരു ഹൈസ്കൂൾ ടൂർണമെന്‍റിലെ കളിക്കാരൻ പുതുതായി ഇറക്കിയ പെനാൽറ്റി കിക്ക് ട്രിക്ക്​ ഇവരെയെല്ലാം വെല്ലുന്നതാണ്​.


ജപ്പാനിലെ ഹൈ സ്കൂൾ ടൂർണമെന്‍റ് ടീമുകളായ റുത്സു കെയ്‌സായി ഒഗാഷിയും, കിൻഡൈ വകയാമയും തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ പെനാൽറ്റി അരങ്ങേറിയത്​. 'പുതിയ സ്​റ്റെൽ' പെനാൽറ്റിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​.

റെഫറി വിസിലടിക്കുന്നത് വരെ ക്ഷമയോടെ കാത്തിരുന്ന റുത്സു കെയ്‌സായി ഒഗാഷിയുടെ കളിക്കാരൻ കളിക്കാരൻ ഒച്ചിനെ തോല്പിക്കുന്ന വിധമായിരുന്നു ബോളിനടുത്തേക്ക് ചലിച്ചത്. ഇടക്ക് ഗോൾക്കീപ്പറെ കബളിപ്പിക്കാൻ ഒരു ചാട്ടം വെച്ചു കൊടുക്കുന്നുമുണ്ട്​. അവസാനം കിക്ക്​ വലയിലാക്കിയാണ്​ വിദ്യാർഥി മടങ്ങിയത്​. പുതിയ പെനാൽറ്റിനെപറ്റി വിവിധ അഭിപ്രായങ്ങളാണ്​ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നത്​. കാല്പന്തു കളിയെ അപകീർത്തിപ്പെടുത്തുന്ന തരം പ്രകടനമാണ് അയാൾ കാഴ്ചവെച്ചതെന്നാണ്​ ഒരുവിഭാഗം വാദിക്കുന്നത്​. സാവകാശമെടുത്ത് നടത്തിയ പെനാൽറ്റി മികച്ച തന്ത്രമാണെന്ന്​ മറുവിഭാഗവും പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PenaltyfootballJapanTournament
News Summary - Watch This Bizarre Penalty In All Japan High School Tournament
Next Story