കളിക്കിടെ റഫറി വീണു; പകരക്കാരില്ലാതെ മത്സരം മുടങ്ങി
text_fieldsഅബിദ്ജാൻ: മത്സരത്തിനിടെ റഫറി കുഴഞ്ഞു വീണതിനെ തുടർന്ന് കളി മുടങ്ങി. ആഫ്രിക്കൻ നേഷൻസ് യോഗ്യതാ റൗണ്ടിലെ ഐവറി കോസ്റ്റ് -ഇത്യോപ്യ മത്സരത്തിെൻറ 80ാം മിനിറ്റിലാണ് കളി നിയന്ത്രിച്ച ചാൾസ് ബുലു തളർന്നു വീണത്. അസ്വസ്ഥത അനുഭവപ്പെട്ട റഫറിയെ ഇരു ടീമിലെയും കളിക്കാർ താങ്ങിപ്പിടിച്ച് മെഡിക്കൽ ടീമിനരികിലെത്തിക്കുകയായിരുന്നു.
പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, പിന്നീടായിരുന്നു നാടകീയ മുഹൂർത്തങ്ങൾ. റഫറിക്ക് പകരം കളി നിയന്ത്രിക്കാൻ ഉത്തരവാദപ്പെട്ട ഫോർത് ഒഫീഷ്യൽ ഐവറികോസ്റ്റുകാരനായതിനാൽ കളി മുടങ്ങി. തുടർന്ന് ചർച്ചകൾക്കൊടുവിൽ കെനിയക്കാരനായ ലൈൻ റഫറിയെ ഉപയോഗിച്ച് കളി പൂർത്തിയാക്കാൻ തീരുമാനിച്ചെങ്കിലും നടന്നില്ല.
ശേഷം, 10 മിനിറ്റ് ബാക്കിനിൽക്കെ കളി ഉപേക്ഷിക്കുകയായിരുന്നു. നിഷ്പക്ഷ രാജ്യത്തെ ഒഫീഷ്യൽ ആവണം രാജ്യാന്തര മത്സരം നിയന്ത്രിക്കേണ്ടതെന്നാണ് നിയമം.

