ഫുട്ബാൾ കാണൂ; ഒരു വർഷത്തേക്ക് സൗജന്യമായി ഇന്ധനം നിറക്കാം
text_fieldsദുബൈ: ഫുട്ബാൾ മത്സരം കാണാനെത്തുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്ക് സൗജന്യമായി ഇന്ധനം നിറക്കാമെന്ന ഓഫറുമായി യു.എ.ഇയിലെ ഇന്ധന വിതരണ കമ്പനിയായ ഇമാറാത്ത്. അഡ്നോക് പ്രോ ലീഗ് കാണാനെത്തുന്നവർക്കാണ് ഓഫർ.
ശനിയാഴ്ച നടക്കുന്ന ശബാബ് അൽ അഹ്ലി-അൽഐൻ എഫ്.സി മത്സരത്തിനെത്തുന്നവരെയാണ് സൗഭാഗ്യം കാത്തിരിക്കുന്നത്. ദുബൈ റാശിദ് സ്റ്റേഡിയത്തിലാണ് മത്സരം. അതേസമയം, ഇന്ധനം നിറക്കുന്നതിന് നിബന്ധനകൾ ബാധകമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ശബാബ് അൽ അഹ്ലി ക്ലബ്ബിന്റെ ഔദ്യോഗിക എനർജി പങ്കാളിയാണ് ഇമാറാത്ത്. ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കാണികളെ ഗാലറിയിലേക്ക് ആകർഷിക്കാൻ ഈ ഓഫർ ഉപകാരപ്പെടുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

