Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലെ വിവാഹചടങ്ങും കീഴടക്കി ക്രിസ്റ്റ്യാനോയുടെ ‘സിയൂ’ ആഘോഷം; വിഡിയോ വൈറൽ

text_fields
bookmark_border
സൗദിയിലെ വിവാഹചടങ്ങും കീഴടക്കി ക്രിസ്റ്റ്യാനോയുടെ ‘സിയൂ’ ആഘോഷം; വിഡിയോ വൈറൽ
cancel

പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘സിയൂ’ ഗോളാഘോഷം ഏറെ പ്രസിദ്ധമാണ്. 2013ൽ ചെൽസിക്കെതിരായ സൗഹൃദ മത്സരത്തിൽ ഗോൾ നേടിയപ്പോഴാണ് താരം ആദ്യമായി സിയൂ ആഘോഷം അവതരിപ്പിച്ചത്. പിന്നാലെ താരത്തിനൊപ്പം ഈ ഗോളാഘോഷവും ജനപ്രീതി നേടി.

യൂറോപ്യൻ കളിത്തട്ടിൽനിന്ന് സൗദി പ്രോ ലീഗിലേക്ക് കൂടുമാറിയെത്തിയ താരത്തിന് വൻവരവേൽപാണ് സൗദിയിൽ ലഭിച്ചത്. അതിവേഗത്തിലാണ് സൗദിയുടെ മനസ്സ് താരം കീഴടക്കിയത്. സൗദിയിലെ വിവാഹചടങ്ങിൽവരെ താരത്തിന്‍റെ സ്വാധീനം എത്തിയിട്ടുണ്ട്. അതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോ. ഒരു വിവാഹചടങ്ങിനിടെ ആളുകൾ അദ്ദേഹത്തിന്‍റെ സിയു ഗോളാഘോഷം അനുകരിക്കുന്നതാണ് വിഡിയോയിലുള്ളത്.

വിവാഹ ചടങ്ങിൽ പശ്ചാത്തലത്തിൽ സംഗീതത്തോടൊപ്പം കൈകൊട്ടി നൃത്തം വെക്കുന്ന ഏതാനും അതിഥികൾ, ഒടുവിൽ ക്രിസ്റ്റ്യാനോയുടെ സിയൂ ആഘോഷത്തോടെയാണ് ഇവർ നൃത്തം അവസാനിപ്പിക്കുന്നത്. വിഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. താരങ്ങളും ആരാധകരുമെല്ലാം ക്രിസ്റ്റ്യാനോയുടെ ലോക പ്രശസ്തമായ ‘സിയൂ’ സ്റ്റൈലിൽ ഗോൾ ആഘോഷിക്കുന്നതിന്‍റെ വിഡിയോകളുണ്ട്. സൂപ്പർതാരത്തെ റെക്കോഡ് തുകക്കാണ് സൗദി പ്രോ ലീഗിലെ അൽ– നസർ ക്ലബ് സ്വന്തമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - WATCH fans imitate Ronaldo’s ‘Siuu’ celebration during wedding in Saudi
Next Story