Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനക്കേസിൽ കുടുങ്ങി ഗിഗ്​സ്​; ​ അറസ്​റ്റ്​ ചെയ്​ത്​ വിട്ടയച്ചു

text_fields
bookmark_border
പീഡനക്കേസിൽ കുടുങ്ങി ഗിഗ്​സ്​; ​ അറസ്​റ്റ്​ ചെയ്​ത്​ വിട്ടയച്ചു
cancel

ലണ്ടൻ: യുവതിയുടെ പരാതിയിൽ മുൻ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ഇതിഹാസവും നിലവിൽ വെയ്​ൽസ് ദേശീയ ഫുട്​ബാൾ​ ടീം കോച്ചുമായ റ്യാൻ ഗിഗ്​സിനെ അറസ്​റ്റ്​ ചെയ്​ത്​ വിട്ടയച്ചു. ​നേഷൻസ്​ ലീഗ്​ മത്സരത്തിനുള്ള ടീം പ്രഖ്യാപനത്തി​െൻറ ഒരുക്കത്തിനിടെയായിരുന്നു തിങ്കളാഴ്​ച രാത്രിയിൽ ഗിഗ്​സിനെ മാഞ്ചസ്​റ്റർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

ശാരീരികമായി ഉപദ്രവിച്ചു, പീഡിപ്പിച്ചു തുടങ്ങിയ പരാതികളാണ്​ യുവതി ഗിഗ്​സിനെതിരെ ഉന്നയിച്ചത്​. അന്വേഷണത്തിനായി വിളിച്ചുവരുത്തിയ ഗിഗ്​സിനെ അറസ്​റ്റ്​ ചെയ്​തശേഷം ജാമ്യത്തിൽ വിട്ടയച്ചു.

അടുത്ത മൂന്നു​ മത്സരങ്ങളിൽനിന്ന്​ ഗിഗ്​സിനെ മാറ്റിനിർത്തിയതായി വെയ്​ൽസ്​ ഫുട്​ബാൾ അസോസിയേഷൻ അറിയിച്ചു. ആരോപണങ്ങൾ നിഷേധിച്ച ഗിഗ്​സ്​, അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും വ്യക്​തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story