Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവാൻഡൈക്കി​െൻറ പരിക്ക്​...

വാൻഡൈക്കി​െൻറ പരിക്ക്​ ഗുരുതരം; സീസൺ നഷ്​ടമാവുമോ​?

text_fields
bookmark_border
വാൻഡൈക്കി​െൻറ പരിക്ക്​ ഗുരുതരം; സീസൺ നഷ്​ടമാവുമോ​?
cancel

എവർട്ടനെതിരായ പ്രീമിയർ ലീ​ഗ് മത്സരത്തിനിടെ പരിക്കേറ്റ ലിവർപൂൾ പ്രതിരോധ താരം വിർജിൽ വാൻഡൈക്കിന് സീസൺ നഷ്​ടമോ? ലിവർപൂൾ ആരാധകർ ഉറ്റുനോക്കുന്ന സംഭവമാണിത്​. പരിക്ക്​ ഗുരുതരമാണെന്ന വാർത്തകളാണ്​ പുറത്തുവരുന്നത്​​. എവർട്ടൻ ഗോളി പിക്​ഫോർട്ടുമായി കൂട്ടിയിടിച്ചാണ്​ താരത്തിന്​ പരിക്കേൽക്കുന്നത്​. കാലി​െൻറ ലി​ഗ്​മെൻറിന് പരിക്കേറ്റ വാൻഡൈക്കിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളൊക്കെ നഷ്ടമായാൽ ലിവർപൂളിന്​ കനത്ത നഷ്​ടമായേക്കും.

നേരത്തെ, ​ഗോളി അലിസൻ ബെക്കറിനും പരുക്കേറ്റിരുന്നു. ഇതിൽ നിന്ന്​ അലിസൻ ഇതുവരെ മോചിതനായിട്ടില്ല. ഓർക്കാപുറത്ത്​ മറ്റൊരു സുപ്രധാന താരത്തിനും പരിക്കേൽക്കുന്നത്​ കോച്ച്​ യുർഗൻ ക്ലോപ്പി​െൻറ കണക്കുകൂട്ടലുകൾ തെറ്റിക്കും.


ക്ലോപ്പി​െൻറ കീഴിൽ വാൻഡൈക്കും അലിസനും ഒന്നിച്ചിറങ്ങിയത് 70 ലീ​ഗ് മത്സരങ്ങളിലാണ്. ഇതിൽ 56ലും ചെമ്പട ജയം നേടി​. പത്തെണ്ണം സമനിലയായപ്പോൾ തോൽവി നാലിൽ മാത്രമെന്ന്​ കണക്കുകൾ പറയുന്നു. ഇരുവരും ഒന്നിച്ചിറങ്ങിയ 80 ശതമാനത്തോളം മത്സരങ്ങളിലും ജയം ലിവർപൂളിന്​ ഒപ്പമുണ്ടായിരുന്നു.

ഇരുവരും വരുന്നതിന് മുമ്പ്​ 92 ലീ​ഗ് മത്സരങ്ങളാണ് ക്ലോപ്പി​െൻറ കീഴിൽ ലിവർപൂൾ കളിച്ചത്. ഇതിൽ ജയം 49-ൽ മാത്രം. 27 സമനില വഴങ്ങിയപ്പോൾ 16ഉം തോറ്റു. അലിസനും വാൻഡൈക്കുമില്ലാതെ ഇറങ്ങിയ മത്സരങ്ങളിൽ ലിവർപൂൾ ജയിച്ചത്,53 ശതമാനത്തിൽ മാത്രം.

ഇരുവരും ഇല്ലാതെ എത്രത്തോളം ടീമിന്​ മുന്നേറാനാവുമെന്നാണ്​ ആരാധകർ ഉറ്റുനോക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier league
Next Story