വിനീഷ്യസിന് നാല് മത്സരങ്ങളിൽ വിലക്ക്
text_fieldsവിനീഷ്യസ് ജൂനിയർ
മഡ്രിഡ്: റയൽ മഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് സ്പാനിഷ് ലാലിഗയിലെ നാല് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതായി സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ അച്ചടക്ക സമിതി അറിയിച്ചു. ഇതോടെ ഒക്ടോബർ 25-ന് നടക്കുന്ന ബാഴ്സലോണക്കെതിരായ എൽ ക്ലാസിക്കോ പോരാട്ടത്തിലടക്കം താരം കളിക്കില്ലെന്നുറപ്പായി. വില്ലാറയലിനെതിരായ കളിയിൽ എതിർ ഡിഫൻഡറുടെ മുടിക്ക് പിടിച്ചതിനാണ് രണ്ട് മത്സരങ്ങളിലെ വിലക്ക്. ചുവപ്പ് കാർഡ് കണ്ടതിന് ശേഷം റഫറിയോട് മോശമായി പെരുമാറിയതിന് മറ്റു രണ്ട് കളികളിൽ കൂടി വിലക്കേർപ്പെടുത്തി. വിധിക്കെതിരെ അപ്പീൽ നൽകാൻ റയൽ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

