Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വലൻസിയയെ 5-1 ന് തകർത്ത് റയൽ
text_fieldsbookmark_border
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ റയൽ മഡ്രിഡിന് വമ്പൻ ജയം. സാൻറിയാഗോ ബെർണബ്യൂവിൽ സ്വന്തം കാണികൾക്ക് ഗോൾവിരുന്നൊരുക്കി വലൻസിയയെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് റയൽ തകർത്തുവിട്ടത്.
മൂന്നാം മിനിറ്റിൽതന്നെ ഡാനി കർവാജൽ ആതിഥേയരെ മുന്നിലെത്തിച്ചിരുന്നു. പിന്നെ വിനീഷ്യസ് ജൂനിയറും (42, 49) റോഡ്രിഗോയും (50, 84) ഇരട്ട ഗോളുകളുമായി കളം വാണപ്പോൾ വലൻസിയയുടെ പതനം പൂർണം.
88ാം മിനിറ്റിൽ ഹ്യൂഗോ ഡ്യൂറോ ഒരു ഗോൾ മടക്കിയത് മാത്രം ആശ്വാസം. 13 മത്സരങ്ങളിൽ 32 പോയന്റുമായി ജിറോണക്ക് (34) പിന്നിൽ രണ്ടാമതാണ് റയൽ.
Next Story

