Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ...

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​മ്പ​ട​യെ തു​ര​ത്തി വി​ല്ല ക​ട​ന്നു

text_fields
bookmark_border
ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​മ്പ​ട​യെ തു​ര​ത്തി വി​ല്ല ക​ട​ന്നു
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ ആ​വേ​ശ​പ്പോ​രി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ർ​പൂ​ളി​നെ ത​ക​ർ​ത്ത് ചാ​മ്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത ഉ​റ​പ്പി​ച്ച് ആ​സ്റ്റ​ൺ വി​ല്ല. വി​ല്ല പാ​ർ​ക്കി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ആ​തി​ഥേ​യ​രു​ടെ ജ​യം. 37 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 62 പോ​യ​ന്‍റു​മാ​യി നാ​ലാ​മ​താ​ണ് വി​ല്ല.

37 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 59 പോ​യ​ന്‍റു​മാ​യി അ​ഞ്ചാ​മ​തു​ള്ള ലി​വ​ർ​പൂ​ൾ അ​വ​സാ​ന മ​ത്സ​രം ജ​യി​ച്ചാ​ൽ യോ​ഗ്യ​ത നേ​ടും. പ്രീ​മി​യ​ർ ലീ​ഗി​ൽ​നി​ന്ന് അ​ഞ്ച് ടീ​മു​ക​ൾ​ക്കാ​ണ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ബെ​ർ​ത്ത്.

ചെ​മ്പ​ട​യെ ഞെ​ട്ടി​ച്ച് മോ​ർ​ഗ​ൻ റോ​ജേ​ഴ്സി​ലൂ​ടെ (42) വി​ല്ല​യാ​ണ് മ​ത്സ​ര​ത്തി​ൽ ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്. ഒ​രു കോ​ർ​ണ​റി​ൽ​നി​ന്നു​ള്ള മ​നോ​ഹ​ര​മാ​യ സെ​റ്റ് പീ​സ് ഗോ​ളി​ലെ​ത്തി. ഫ്ര​ഞ്ച് താ​രം ലൂ​കാ​സ് ഡി​ഗ്നെ ബോ​ക്സി​നു​ള്ളി​ലേ​ക്ക് ന​ൽ​കി​യ പ​ന്താ​ണ് റോ​ജേ​ഴ്സ് വ​ല​യി​ലാ​ക്കി​യ​ത്. ഇ​ട​വേ​ള​ക്കു തൊ​ട്ടു​പി​ന്നാ​ലെ ലി​വ​ർ​പൂ​ൾ ഒ​രു സെ​റ്റ് പീ​സി​ലൂ​ടെ​ത്ത​ന്നെ മ​ത്സ​ര​ത്തി​ൽ ഒ​പ്പ​മെ​ത്തി.

സൊ​ബോ​സ്ലാ​യി​യു​ടെ ഫ്രീ ​കി​ക്കി​ന് വെ​ർ​ജി​ൽ വാ​ൻ ഡെ​യ്ക്കി​ന്‍റെ (52) കൃ​ത്യ​ത​യു​ള്ള ഹെ​ഡ​ർ. ലി​വ​ർ​പൂ​ളി​ന്‍റെ പി​ഴ​വാ​ണ് വി​ല്ല​യു​ടെ ര​ണ്ടാം ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. സോ​ബോ​സ്ലാ​യി തെ​ന്നി​വീ​ണ​തോ​ടെ പ​ന്ത് ത​ട്ടി​യെ​ടു​ത്ത റോ​ജേ​ഴ്സ് ബോ​ക്സി​നു​ള്ളി​ലേ​ക്ക് നീ​ട്ടി ന​ൽ​കി​യ പാ​സ് വാ​റ്റ്കി​ൻ​സ് (57) ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.

പ​രി​ശീ​ല​ക​ൻ ആ​ർ​നെ സ്ലോ​ട്ട് പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ൽ നി​ന്ന് ഫ്ലോ​റി​യ​ൻ വി​ർ​ട്സി​നെ​യും ഫെ​ഡ​റി​ക്കോ കി​യേ​സ​യെ​യും ക​ള​ത്തി​ലി​റ​ക്കി. എ​മി​ലി​യാ​നോ ബു​വെ​ൻ​ഡി​യ​യു​ടെ മി​ക​ച്ചൊ​രു ഷോ​ട്ട് പോ​സ്റ്റി​ലി​ടി​ച്ച് മ​ട​ങ്ങി.

പി​ന്നാ​ലെ പൗ ​ടോ​റ​സി​ന്റെ ഷോ​ട്ട് ലി​വ​ർ​പൂ​ൾ ഗോ​ൾ​കീ​പ്പ​ർ മാ​മ​ർ​ദാ​ഷ്‌​വി​ലി ത​ടു​ത്തി​ട്ടെ​ങ്കി​ലും റീ​ബൗ​ണ്ട് പ​ന്ത് വാ​റ്റ്കി​ൻ​സ് (73) ക്ലോ​സ് റേ​ഞ്ചി​ൽ​നി​ന്ന് പോ​സ്റ്റി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. കോ​ഡി ഗാ​ക്പോ​ക്കു പ​ക​രം മു​ഹ​മ്മ​ദ് സ​ലാ​ഹി​നെ ഇ​റ​ക്കി​യെ​ങ്കി​ലും ര​ക്ഷ​യി​ല്ല.

ബോ​ക്സി​ന് പു​റ​ത്തു​നി​ന്നു​ള്ള സ്ട്രൈ​ക്കി​ലൂ​ടെ മ​ക്ഗി​ൻ (89) വി​ല്ല​യു​ടെ നാ​ലാം ഗോ​ളും നേ​ടി വി​ജ​യം ഉ​റ​പ്പി​ച്ചു. ഇ​ൻ​ജു​റി ടൈ​മി​ൽ മ​റ്റൊ​രു ഹെ​ഡ​ർ ഗോ​ളി​ലൂ​ടെ വാ​ൻ ഡെ​യ്ക്ക് (90+2) ലി​വ​ർ​പൂ​ളി​ന്‍റെ തോ​ൽ​വി ഭാ​രം കു​റ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aston villaLiverpoolEnglish Premier Leage
News Summary - Villa Sink Liverpool 4-2, Seal UCL
Next Story