‘വാറി’ലെ പിശകിൽ കളി മാറി; പ്രിമിയർ ലീഗിൽ റഫറിയെ മാറ്റിനിർത്തി
text_fieldsശനിയാഴ്ച പ്രിമിയർ ലീഗിലെ നിർണായക മത്സരങ്ങളിൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലെ ഗുരുതര പിഴവിൽ ഗോൾ നിഷേധിക്കപ്പെട്ട സംഭവത്തിൽ നടപടി. ‘വാർ’ റഫറി ജോൺ ബ്രൂക്സിനെ തുടർന്നുള്ള മത്സരങ്ങളിൽനിന്ന് മാറ്റിനിർത്തി. ക്രിസ്റ്റൽ പാലസ്- ബ്രൈറ്റൺ മത്സരത്തിൽ പെർവിസ് എസ്റ്റൂപിനാൻ നേടിയ ഗോൾ ഓഫ്സൈഡ് വിളിച്ച് നിഷേധിക്കുകയായിരുന്നു. ശരിക്കും ഓഫ്സൈഡ് അല്ലാതിരുന്നിട്ടും ഗോൾ നിഷേധിച്ചതോടെ മത്സരം സമനിലയിൽ കലാശിച്ചു.
ജോൺ ബ്രൂക്സ് ‘വാർ’ റഫറിയായി എത്തേണ്ട ലിവർപൂൾ- എവർടൺ, ആഴ്സണൽ- മാഞ്ചസ്റ്റർ സിറ്റി മത്സരങ്ങളിൽനിന്നാണ് മാറ്റിനിർത്തിയത്. ശനിയാഴ്ച ഈ മത്സരത്തിനു പുറമെ ആഴ്സണൽ- ബ്രെന്റ്ഫോഡ് മത്സരത്തിലും ‘വാർ’ വില്ലനായിരുന്നു. ഓഫ്സൈഡായിരുന്ന ക്രിസ്റ്റ്യൻ നോർഗാർഡ് നൽകിയ പാസിലായിരുന്ന ഗണ്ണേഴ്സിനെ സമനിലയിലാക്കിയ ഗോൾ എത്തുന്നത്. റിേപ്ലയിൽ എല്ലാം വ്യക്തമായിട്ടും റഫറി ഗോൾ അനുവദിച്ചു. ഇത് രണ്ടും തെറ്റായി സംഭവിച്ചതാണെന്ന് പിന്നീട് റഫറിമാരുടെ സംഘടന കുറ്റസമ്മതം നടത്തിയെങ്കിലും മത്സരഫലം അങ്ങനെ തന്നെ നിലനിൽക്കും. ഇതാകട്ടെ, ഇത്തവണ കിരീടം പ്രതീക്ഷിക്കുന്ന ആഴ്സണലിന് വിലപ്പെട്ട രണ്ടു പോയിന്റുകൾ നിഷേധിക്കുന്നതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

