Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightത​ുടർച്ചയായ നാലാം...

ത​ുടർച്ചയായ നാലാം തോൽവി; ഉറുഗ്വായ്​ 'ഡെയ്ഞ്ച​ർ സോണിൽ'

text_fields
bookmark_border
Uruguay
cancel

ലാ പാസ്​ (ബൊളീവിയ): യോഗ്യത റൗണ്ടിൽ തുടർച്ചയായി നാലു മത്സരങ്ങൾ തോറ്റതോടെ മുൻ ജേതാക്കളായ ഉറുഗ്വായ്​യുടെ ലോകകപ്പ്​ ഫൈനൽ റൗണ്ട്​ പ്രവേശനം ദുഷ്​കരമായി. ബുധനാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ബൊളീവിയയോ​ട്​ എതിരില്ലാത്ത മൂന്ന്​ ഗോളുകൾക്കാണ്​ ഉറുഗ്വായ്​ അടിയറവ്​ പറഞ്ഞത്​.

14 മത്സരങ്ങളിൽ നിന്ന്​ 16 പോയിന്‍റുമായി ടീം നിലവിൽ ലാറ്റിനമേരിക്കൻ മേഖലയിൽ ഏഴാം സ്​ഥാനത്താണ്​. 13 മത്സരങ്ങളിൽ നിന്ന്​ 35 പോയിന്‍റുമായി ബ്രസീലും 29 പോയിന്‍റുമായി അർജന്‍റീനയും ഖത്തറിലേക്ക്​ ടിക്കറ്റുറപ്പിച്ചു.

പോയിന്‍റ്​ പട്ടികയിൽ ആദ്യ നാലു സ്​ഥാനത്തെത്തുന്നവരാണ്​ നേരിട്ട്​ യോഗ്യത നേടുക. അഞ്ചാമത്തെ ടീം വൻകര ​പ്ലേഓഫ്​ കളിച്ച്​ വേണം യോഗ്യത നേടാൻ. നേരിട്ട്​ യോഗ്യത നേടുന്ന നാലിൽ ഒന്നാകാൻ ഇക്വഡോർ, കൊളംബിയ, പെറു എന്നീ ടീമുകൾ കഠിനമായ പരിശ്രമത്തിലാണ്​.

14 മത്സരങ്ങളിൽ നിന്ന്​ 23പോയിന്‍റുമായി ഇക്വഡോർ മൂന്നാം സ്​ഥാനത്തും 14 മത്സരങ്ങളിൽ നിന്ന്​ 17 പോയിന്‍റുമായി കൊളംബിയ നാലാം സ്​ഥാനത്തുമാണ്​. 17 പോയിന്‍റുമായി പെറു അഞ്ചാം സ്​ഥാനത്തുണ്ട്​. 16 പോയിന്‍റുമായി ചിലെയാണ്​ ആറാമത്​.

നാലു മത്സരങ്ങളാണ്​ ഇനി ബാക്കിയുള്ളത്​. അത്​ നാലും ജയിച്ച്​ മറ്റ്​ ടീമുകളുടെ ഫലം കൂടി അനുകൂലമായാൽ ഉറുഗ്വായ്​ക്ക്​​ ആശ്വസിക്കാം.

ബുധനാഴ്ച നടന്ന മത്സരത്തിൽ സൂപ്പർ താരം എഡിൻസൺ കവാനി ഉറുഗ്വായ്​​ നിരയിൽ ഇറങ്ങിയില്ല. ലൂയി സുവാരസിനെ പകരക്കാരനായാണ്​ ഇറക്കിയത്​. ആദ്യ പകുതിയിൽ തന്നെ യുവാൻ ആർസെ (30), മാഴ്​സലോ മൊറീന്യോ (45) എന്നിവരിലൂടെ ബൊളീവിയ ലീഡ്​ എടുത്തു. 79ാം മിനിറ്റിൽ യുവാൻ ഇരട്ട ഗോൾ തികച്ചു. 62ാം മിനിറ്റിൽ മൊറീന്യോ പെനാൽറ്റി നഷ്​ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ മുൻ ലോക ചാമ്പ്യൻമാരുടെ സ്​ഥിതി ഇതിലും പരിതാപകരമായേനേ.

കോച്ച്​ ഓസ്​കാർ ടബേരസിന്‍റെ ശിക്ഷണത്തിൽ ഉറുഗ്വായ്​ അവസാന മൂന്ന്​ ലോകകപ്പുകളിലും കളിച്ചിരുന്നു. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടൂർണമെന്‍റിന്‍റെ സെമി കളിച്ച ടീം 2011ൽ കോപ അമേരിക്ക ജേതാക്കളുമായിരുന്നു.

അടുത്ത വർഷം ജനുവരി, ഫെബ്രുവരി, മാർച്ച്​ മാസങ്ങളിലായി നടക്കേണ്ട യോഗ്യത റൗണ്ട്​ മത്സരങ്ങളിൽ പാരഗ്വായ്​, ചിലെ, വെനിസ്വേല, പെറു എന്നിവരാണ്​ ഉറുഗ്വായ്​​യുടെ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uruguayqatar world cupBolivia2022 world cup qualifier
News Summary - Uruguay Risks Missing Qatar World Cup 2022 Berth After 3-0 Defeat to Bolivia
Next Story