
യൂറോപ ലീഗ്; യുനൈറ്റഡ്, ഇൻറർ ക്വാർട്ടറിൽ
text_fieldsലണ്ടൻ: ആളൊഴിഞ്ഞ മൈതാനങ്ങളിൽ യൂറോപ്പിെൻറ രണ്ടാംനിര വമ്പന്മാർ മാറ്റുരച്ച ദിനത്തിൽ കരുത്ത് തെളിയിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡും ഇൻറർ മിലാനും. യൂറോപ ലീഗ് പ്രീക്വാർട്ടർ മത്സരങ്ങളിൽ ഇംഗ്ലീഷ് ക്ലബായ യുനൈറ്റഡ് 2-1ന് ആസ്ട്രിയൻ ടീം ലാസ്കിനെ വീഴ്ത്തിയപ്പോൾ (മൊത്തം സ്കോർ 7-1), ഇൻറർ മിലാൻ ഏകപക്ഷീയമായ രണ്ടു ഗോളിന് ഗെറ്റാഫെയെയും വീഴ്ത്തി.
ആദ്യ പാദത്തിലെ ഗംഭീര വിജയത്തിെൻറ (5-0) ആലസ്യവുമായി ഇറങ്ങിയ യുനൈറ്റഡിനെതിരെ തുടക്കം പിടിച്ച് ലാസ്ക് കൊതിപ്പിച്ചെങ്കിലും യുനൈറ്റഡിെൻറ പരിചയ മികവിനു മുന്നിൽ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടങ്ങുകയായിരുന്നു. ലാസ്കിനായി ഫിലിപ് വീസിങ്ങർ ആദ്യം സ്കോർ ചെയ്ത മത്സരത്തിൽ ജെസ്സി ലിൻഗാർഡ്, ആൻറണി മാർഷ്യൽ എന്നിവർ യുനൈറ്റഡിന് വിജയം നൽകി.
അവസാന എട്ടിൽ കോപൻഹേഗനായിരിക്കും എതിരാളി. കോപൻഹേഗൻ ഇസ്തംബുൾ ബസാക്സെഹിറിനെ ഏകപക്ഷീയമായ മൂന്നു ഗോളിന് തകർത്താണ് ക്വാർട്ടർ പ്രവേശം ഉറപ്പാക്കിയത്. ആദ്യപാദം കോവിഡെടുത്ത ഇൻറർ- ഗെറ്റാഫെ പോരിൽ റൊമേലു ലുക്കാക്കു, ക്രിസ്റ്റ്യൻ എറിക്സൺ എന്നിവരാണ് വിജയികൾക്കായി വല കുലുക്കിയത്. മറ്റൊരു മത്സരത്തിൽ ഷാക്തർ ഡൊണെറ്റ്സ്കും ക്വാർട്ടറിലെത്തി.