Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ: ചൈന പിന്മാറി
text_fieldsbookmark_border
ബെയ്ജിങ്: 2022ലെ അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെൻറിന് ആതിഥ്യം വഹിക്കുന്നതിൽനിന്ന് ചൈന പിന്മാറി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്റ്റേഡിയങ്ങളുടെ നിർമാണം വൈകുന്നതും മറ്റു മത്സരങ്ങൾ നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ചൈന പിന്മാറിയതെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു.
2023 ഏഷ്യൻ കപ്പിെൻറ ആതിഥേയർ ചൈനയാണ്. അതുപോലെ ക്ലബ് ലോകകപ്പും ചൈനയിലാണ് നടക്കുന്നത്. അണ്ടർ 23 ടൂർണമെൻറിനുള്ള പുതിയ ആതിഥേയരെ ഉടൻ തെരഞ്ഞെടുക്കും.
അതിനിടെ, സമീപ ദിവസങ്ങളിൽ കുൈവത്തിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ ഇൻഡോൾ ഫുട്സാൽ ചാമ്പ്യൻഷിപ് അടുത്ത വർഷത്തേക്ക് മാറ്റിയതായും എ.എഫ്.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

