Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 17 ലോ​ക​ക​പ്പ്...

അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ; ഇ​ന്ന് ബ്ര​സീ​ൽ Vs അ​ർ​ജ​ന്റീ​ന

text_fields
bookmark_border
fifa world cup 2026
cancel
camera_alt

ബ്ര​സീ​ൽ ടീം

ജ​കാ​ർ​ത്ത: ഫു​ട്ബാ​ളി​ൽ വീ​ണ്ടും ബ്ര​സീ​ൽ-​അ​ർ​ജ​ന്റീ​ന പോ​ര്. ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ക്വാ​ർ​ട്ട​ർ ​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലാ​ണ് വ​മ്പ​ന്മാ​ർ മു​ഖാ​മു​ഖം വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ബ്ര​സീ​ൽ-​അ​ർ​ജ​ന്റീ​ന സീ​നി​യ​ർ ടീ​മു​ക​ളു​ടെ മ​ത്സ​ര​ത്തി​ന്റെ​യും ആ​വേ​ശ​ത്തി​ന്റെ​യും അ​ല​യൊ​ലി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് വീ​ണ്ടും ഒ​രു ക്ലാ​സി​ക് പോ​രാ​ട്ട​ത്തി​ന് വേ​ദി​യൊ​രു​ങ്ങു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബ്ര​സീ​ലു​മാ​യി അ​ർ​ജ​ന്റീ​ന ഏ​റ്റു​മു​ട്ടും.

ബ്ര​സീ​ൽ ഇ​ക്കു​റി ആ​ദ്യ​മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ണ് തു​ട​ങ്ങി​യ​ത്. ഇ​റാ​നോ​ട് 3-2ന് ​തോ​റ്റ കാ​ന​റി​ക​ൾ ന്യൂ ​കാ​ലി​ഡോ​ണി​യ​യെ 9-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ഇം​ഗ്ല​ണ്ടി​നെ​തി​രെ 2-1ന് ​ജ​യി​ക്കു​ക​യും ചെ​യ്‌​ത​തോ​​ടെ​യാ​ണ് ബ്ര​സീ​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്. എ​ക്വ​ഡോ​റി​നെ 3-1ന് ​പ​രാ​ജ​യ​​പ്പെ​ടു​ത്തി​യാ​ണ് ക്വാ​ർ​ട്ട​റി​ലേ​ക്ക് എ​ത്തി​യ​ത്.

അ​ർ​ജ​ന്റീ​ന ടീം

​​അ​ർ​ജ​ന്റീ​ന​യും തോ​റ്റാ​യി​രു​ന്നു തു​ട​ക്കം. സെ​ന​ഗ​ലി​നോ​ട് 2-1ന് ​തോ​റ്റു​തു​ട​ങ്ങി​യ അ​ർ​ജ​ന്റീ​ന ജ​പ്പാ​നെ 3-1നും ​പോ​ള​ണ്ടി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു​ഗോ​ളു​ക​ൾ​ക്കും ത​ക​ർ​ത്താ​യി​രു​ന്നു പ്രീ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശം ഉ​റ​പ്പി​ച്ച​ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ വെ​നി​സ്വേ​ല​യെ 5-0ന് ​ത​ക​ർ​ത്താ​ണ് ക്വാ​ർ​ട്ട​റി​ലേ​ക്ക് ക​ട​ന്ന​ത്. നേ​ര​ത്തെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ട്, യു.​എ​സ്.​എ എ​ന്നീ ടീ​മു​ക​ൾ പു​റ​ത്താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ സ്​​പെ​യി​ൻ ജ​ർ​മ​നി​യു​മാ​യി ഏ​റ്റു​മു​ട്ടും. ശ​നി​യാ​ഴ്ച ഫ്രാ​ൻ​സ് ഉ​സ്ബ​കി​സ്താ​നു​മാ​യും മൊ​റാ​ക്കോ മാ​ലി​യു​മാ​യും ഏ​റ്റു​മു​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brazil vs ArgentinaSports NewsFIFA World Cup 2026
News Summary - Under 17 World Cup quarter- Brazil vs Argentina on friday
Next Story