Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Under-17 Womens World Cup india
cancel

അണ്ടർ 17 വനിത ലോകകപ്പ്: സ്പെയിനും ജർമനിയും ഇന്ത്യയിലേക്ക്

text_fields
bookmark_border
Listen to this Article

ന്യൂഡൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഫിഫ അണ്ടർ 17 വനിത ലോകകപ്പിലെ നിലവിലെ ജേതാക്കളായ സ്പെയിനും ജർമനിയും യോഗ്യത നേടി. യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ് ഫൈനലിലെത്തിയതോടെയാണ് ഇരു ടീമും ഇന്ത്യയിലേക്ക് ടിക്കറ്റെടുത്തത്.

സ്പെയിൻ ഫ്രാൻസിനെയും ജർമനി നെതർലൻഡ്സിനെയും സെമി ഫൈനലിൽ പരാജയപ്പെടുത്തുകയായിരുന്നു. സെമിയിൽ പരാജയപ്പെട്ടവർ തമ്മിൽ നടക്കുന്ന ലൂസേഴ്സ് ഫൈനലിലെ വിജയികൾക്കും യോഗ്യത ലഭിക്കും. ഇവർക്കും ആതിഥേയരായ ഇന്ത്യക്കും പുറമെ ബ്രസീൽ, ചിലി, കൊളംബിയ, മെക്സികോ, ജപ്പാൻ, ചൈന, കാനഡ, അമേരിക്ക, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളും കൗമാര ലോകകപ്പിൽ പങ്കെടുക്കുന്നുണ്ട്.

ആഫ്രിക്കൻ പ്രതിനിധികളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഒക്ടോബർ 11 മുതൽ 30 വരെ ഭുവനേശ്വർ, മഡ് ഗാവ്, നവി മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ആദ്യമായാണ് ഇന്ത്യ വനിത ഫുട്ബാൾ ലോകകപ്പിന് വേദിയാവുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Under-17 Women's World Cup: Spain and Germany head to India
Next Story