2026 മുതൽ ലോകകപ്പ് കളിക്കുക 48 ടീമുകൾ; യോഗ്യത പോരാട്ടങ്ങൾക്ക് കടുപ്പം കുറയും
text_fieldsഅമേരിക്കൻ രാജ്യങ്ങളിൽ നടക്കുന്ന അടുത്ത സോക്കർ ലോകകപ്പിൽ കളിക്കുക 32നു പകരം 48 ടീമുകൾ. യോഗ്യത പൂർത്തിയാക്കാൻ ആറു ടീമുകളുടെ ഗ്രൂപ് എന്ന ക്രമവും ഇതോടെ മാറും. നാലോ അഞ്ചോ ടീമുകളടങ്ങിയ ഗ്രൂപുകളാക്കിയാകും ഇനി ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ. 2026 ലോകകപ്പ് മാത്രമല്ല, അതേ വർഷം നടക്കുന്ന യൂറോ ചാമ്പ്യൻഷിപ്പിനുള്ള ടീമുകളെ കണ്ടെത്താനുള്ള യോഗ്യത പോരാട്ടങ്ങളിലും മാറ്റമുണ്ടാകും. യൂറോപിൽനിന്നു മാത്രം 16 ടീമുകൾ മാറ്റുരക്കാനുണ്ടാകും. മറ്റു ഭൂഖണ്ഡങ്ങൾക്ക് മൊത്തത്തിൽ 32ഉം.
ഇറ്റലിയുൾപ്പെടെ പ്രമുഖർ കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാനാകാതെ പുറത്തായിരുന്നു. ഇത്തവണ യൂറോപിൽനിന്ന് 12 ടീമുകൾ ഗ്രൂപ് ചാമ്പ്യന്മാരായി യോഗ്യത നേടുമ്പോൾ അവശേഷിച്ച നാലെണ്ണം േപ്ലഓഫ് കളിച്ചും എത്തും.
യുവേഫ നേഷൻസ് ലീഗ് യോഗ്യതയിലും മാറ്റങ്ങളുണ്ടാകും. പ്രഫഷനൽ ഫുട്ബാൾ ലീഗുകളെ ബാധിക്കാതെയാകും യോഗ്യത പോരാട്ടങ്ങൾ നടത്തുക.