Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാഷൻസ് ലീഗ്; ജയത്തോടെ സ്പെയിൻ, ഇംഗ്ലണ്ട് ക്വാർട്ടറിൽ

text_fields
bookmark_border
നാഷൻസ് ലീഗ്; ജയത്തോടെ സ്പെയിൻ, ഇംഗ്ലണ്ട് ക്വാർട്ടറിൽ
cancel
camera_alt

യുവേഫ നേഷൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഗേൾ നേടിയ ഇംഗ്ലണ്ടിന്റെ ഹാരി കെയ്നിനെ സഹതാരം എലിയറ്റ് ആൻഡേഴ്സൻ അഭിനന്ദിക്കുന്നു

മഡ്രിഡ്: രണ്ടര വർഷം പിന്നിട്ട് തോൽവിയറിയാതെ കുതിക്കുന്ന സ്പാനിഷ് അർമഡ നാഷൻസ് ലീഗ് ക്വാർട്ടറിൽ. സൂപ്പർ സബ് മികെൽ മെറിനോ നേടിയ ഇരട്ട ഗോളുടെ ബലത്തിലാണ് ക്രോട്ടുകൾക്കെതിരെ പിറകിൽ നിന്ന ശേഷം ഉജ്ജ്വല തിരിച്ചുവരവുമായി സ്പെയിൻ ജയവും ക്വാർട്ടറും ഉറപ്പാക്കിയത്. സ്കോർ 2-1. ഇവാൻ പെരിസിച് നേടിയ ഗോളിൽ തുടക്കത്തിൽ ലീഡ് പിടിച്ച ക്രൊയേഷ്യ തുടക്കത്തിൽ മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞെങ്കിലും രണ്ടാം പകുതിയിൽ സ്പെയിനിനായിരുന്നു മുൻതൂക്കം. 2024ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനു ശേഷം ആദ്യമായാണ് സ്പെയിൻ ആദ്യം ഗോൾ വഴങ്ങുന്നത്. പോർചുഗലിനുപുറമെ ഗ്രൂപ് ഘട്ടത്തിൽ എല്ലാ കളികളും ജയിക്കുന്ന രണ്ടാം ടീമും അവരാണ്.

മാരത്തൺ മത്സരങ്ങൾ കണ്ട ചൊവ്വാഴ്ച രാത്രി നിർണായകമായ മറ്റൊരു കളിയിൽ ചെക്കിയയെ എതിരില്ലാത്ത കാൽഡസൻ ഗോളുകൾക്ക് മുക്കി ഇംഗ്ലണ്ടും ക്വാർട്ടറുറപ്പിച്ചു. ദേശീയ ജഴ്സിയിൽ 125ാം മത്സരം കളിച്ച ഹാരികെയിൻ രണ്ടുവട്ടം വലകുലുക്കി കരിയറിലെ രാജ്യാന്തര ഗോൾനേട്ടം 91 ആക്കി. 40ാം മിനിറ്റിൽ ആദ്യം വല കുലുക്കിയ കെയിൻ രണ്ടാം പകുതിയിൽ തലവെച്ച് ലീഡുയർത്തി. അതിനിടെ, കെയിനിന്റെ നീക്കം തടയാനുള്ള ശ്രമം സ്വന്തം പോസ്റ്റിലെത്തിച്ച് വ്ലാഡ്മിർ സൂഫൽ ഇംഗ്ലണ്ടിന്റെ അവശേഷിച്ച ഗോളിനും ഉടമയായി. മറ്റൊരു മത്സരത്തിൽ നോർത്ത് മാസിഡോണിയക്കെതിരെ ജയം പിടിച്ച സ്വിറ്റ്സർലൻഡ് സ്ഥാനക്കയറ്റം ഉറപ്പാക്കി. സ്വന്തം മണ്ണിൽ സ്കോട്‍ലൻഡ് 1-2ന് െസ്ലാവേനിയയോട് തോറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UEFA Nations League: Spain and England Advance to Quarters With Wins
Next Story