Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightരണ്ട്​ പെനാൽറ്റി...

രണ്ട്​ പെനാൽറ്റി പാഴാക്കി; ചരിത്രരാവിൽ റാമോസ്​ ദുരന്ത നായകനായി

text_fields
bookmark_border
രണ്ട്​ പെനാൽറ്റി പാഴാക്കി; ചരിത്രരാവിൽ റാമോസ്​ ദുരന്ത നായകനായി
cancel
camera_alt

റാമോസ്​ സ്വിസ്​ ഗോളി യാൻ സോമറിനൊപ്പം

ബാസൽ: സ്​പാനിഷ്​ കുപ്പായത്തിൽ 177ാം മത്സരം കളിച്ച്​ യൂറോപ്യൻ റെക്കോഡ്​ കുറിച്ച സെർജിയോ റാമോസിന്​ പക്ഷേ, ചരിത്ര പോരാട്ടം കണ്ണീരി​െൻറ കയ്​പ്പായി മാറി. ​

നാഷൻസ്​ ലീഗ്​ 'എ' ഗ്രൂപ്​ നാലിൽ സ്​പെയിനിനെ സ്വിറ്റ്​സർലൻഡ്​ 1-1ന്​ സമനിലയിൽ തളച്ചപ്പോൾ, രണ്ട്​ പെനാൽറ്റി പാഴാക്കിയ ക്യാപ്​റ്റൻ ദുരന്തനായകനായി. ഇറ്റലിയുടെ ജിയാൻലൂയിജി ബുഫണിനെ (176 മത്സരം)യാണ്​ മറികടന്നത്​.

26ാം മിനിറ്റിൽ സ്വിറ്റ്​സർലൻഡ്​ ലീഡ്​ നേടി. രണ്ടാം പകുതിയിലായിരുന്നു തുടർച്ചയായി സ്​പെയിനിന്​ പെനാൽറ്റി അവസരം പിറന്നത് (57, 80)​.

എന്നാൽ, രണ്ടും പോസ്​റ്റിന്​ ഇടതു മൂലയിലേക്ക്​ ഗ്രൗണ്ടർ പായിച്ച റാമോസിന്​ തെറ്റി. നിലംപറ്റെയുള്ള ഷോട്ടുകൾ സ്വിസ്​ ഗോളി യാൻ സോമർ തട്ടിയകറ്റി. എന്നാൽ, 89ാം മിനിറ്റിൽ ജെറാഡ്​ മൊറിനോ നേടിയ ഗോളിൽ സ്​പെയിൻ സമനില നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsergio ramosUEFA Nations League
News Summary - UEFA Nations League: Sergio Ramos Misses Two Penalties
Next Story