Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രഞ്ച് പടയെ തുരത്തി അസൂറികൾ

text_fields
bookmark_border
നാ​ഷ​ൻ​സ് ലീ​ഗി​ൽ 12ാം സെ​ക്ക​ൻ​ഡി​ൽ ഗോ​ൾ വ​ഴ​ങ്ങി​യ ശേ​ഷം 3-1ന് ​ഫ്രാ​ൻ​സി​നെ ത​ക​ർ​ത്ത് ഇ​റ്റ​ലി
UEFA Nations League
cancel
camera_alt

യുവേഫ നാഷൻസ് ലീഗിൽ ഫ്രാൻസിനെതിരെ ഇറ്റലിയുടെ മാറ്റിയോ റെറ്റെഗുയിയുടെ ഗോൾശ്രമം

പാരിസ്: 12ാം സെക്കൻഡിൽ ഫ്രാൻസിന്റെ ബ്രാഡ്‌ലി ബാർകോളയുടെ ഗോൾ. ഇറ്റലി ഒന്ന് പരുങ്ങി. പിന്നീട് മൂന്ന് തുടരൻ ഗോളുകൾ. 3-1 തകർപ്പൻ ജയത്തോടെ യുവേഫ നാഷൻസ് ലീഗ് എ2 ഗ്രൂപ്പിൽ ഇറ്റലി തുടക്കം ഗംഭീരമാക്കി. 70 വർഷത്തിന് ശേഷമാണ് ഫ്രഞ്ച് പട സ്വന്തം നാട്ടിൽ അസൂറികളോട് തോൽക്കുന്നത്. 1999നുശേഷം ആദ്യമായാണ് ഫ്രാൻസ് നാട്ടിൽ വെച്ച് മൂന്ന് ഗോൾ വഴങ്ങുന്നത്.

ഇറ്റലിയുടെ പ്രതിരോധ താരത്തിൽനിന്ന് പന്ത് തട്ടിയെടുത്ത് ബോക്സിനുള്ളിലേക്ക് കടന്നുകയറി ബാർകോള തൊടുത്ത ഷോട്ട് 12ാം മിനിറ്റിൽ വലയിലാവുകയായിരുന്നു. അഞ്ചാം മിനിറ്റിൽ ഡേവിഡ് ഫ്രറ്റേസിയിലൂടെ ഇറ്റലി സമനില പിടിച്ചെന്ന് തോന്നിച്ചെങ്കിലും താരത്തിന്‍റെ ഹെഡ്ഡർ ബാറിൽ തട്ടി മടങ്ങി.

ഫെഡറിക്കോ ഡിമാർക്കോയിലൂടെ 30ാം മിനിറ്റിൽ ഇറ്റലി സമനില പിടിച്ചു. വിലക്ക് മാറിയെത്തിയ സാൻന്ദ്രോ ടൊണാലിയുടെ ഫ്ലിക്ക് പാസ് ഒരു മനോഹര വോളിയിലൂടെയാണ് താരം ലക്ഷ്യത്തിലെത്തിച്ചത്. 50ാം മിനിറ്റിൽ ഡേവിഡ് ഫ്രറ്റേസിയിലൂടെ ഇറ്റലി 2-1ന് മുന്നിലായി. . 74ാം മിനിറ്റിൽ ജിയാക്കോമോ റാസ്പദോറിയാണ് ടീമിനായി മൂന്നാം ഗോൾ നേടിയത്. പ്രതിരോധത്തിലെ കരുത്തനും ആഴ്സനൽ താരവുമായ റിക്കാർഡോ കലാഫിയോറി മത്സരത്തിനിടെ പരിക്കേറ്റ് മൈതാനം വിട്ടത് ഇറ്റലിക്ക് തിരിച്ചടിയായി. ടാക്കിൾ ചെയ്യപ്പെട്ട ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ നിയന്ത്രണം വിട്ട് കലാഫിയോറിയുടെ കാലിലേക്ക് വീഴുകയായിരുന്നു.

മറ്റു മത്സരങ്ങളിൽ ബെൽജിയം ഇസ്രായേലിനെയും (3-1) സൈപ്രസ് ലിത്വാനിയയെയും (1-0) റുമാനിയ കൊസോവോയെയും (3-0) തോൽപിച്ചു. സ്ലൊവേനിയ-ഓസ്ട്രിയ മത്സരവും (1-1), വെയിൽസ്-തുർക്കിയ മത്സരവും (0-0) സമനിലയിൽ അവസാനിച്ചു. ബെൽജിയത്തിനായി കെവിൻ ഡിബ്രൂയിൻ ഇരട്ട ഗോൾ നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UEFA Nations League: Italy defeated France 3-1
Next Story