Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സിയും ​​ക്രിസ്​​റ്റ്യാനോയുമില്ലാതെ യൂറോപ്യൻ ബെസ്​റ്റ്​
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയും...

മെസ്സിയും ​​ക്രിസ്​​റ്റ്യാനോയുമില്ലാതെ യൂറോപ്യൻ ബെസ്​റ്റ്​

text_fields
bookmark_border

പാരിസ്​: ലയണൽ മെസ്സിയും ക്രിസ്​റ്റ്യാനോ റൊണാൾഡോയുമില്ലാതെ യ​ുവേഫ ​െപ്ലയർ ഒാഫ്​ ദി ഇയർ ഫൈനൽ പട്ടിക. 10 വർഷത്തിനിടെ ഇരുവരും ആദ്യമായി പുറത്തായപ്പോൾ മാഞ്ചസ്​റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രുയിൻ, ബയേൺ മ്യൂണികി​െൻറ റോബർട്ട്​​ ലെവൻഡോവ്​സ്​കി, മാനുവൽ നോയർ എന്നിവരാണ്​ ബെസ്​റ്റ്​ ഒാഫ്​ ത്രീയിൽ ഉള്ളത്​. 2011ൽ യൂവേഫ ​െപ്ലയർ ഒാഫ്​ ദി ഇയർ പുരസ്​കാരമായി പേരുമാറിയശേഷം മെസ്സിയും ​ക്രിസ്​റ്റ്യാനോയുമില്ലാത്ത ആദ്യ പട്ടികയാണിത്​.

10 പേരുടെ ലിസ്​റ്റിൽ മെസ്സിയും നെയ്​മറും നാലാമതായുണ്ട്​. പത്താം സ്​ഥാനത്താണ്​ ക്രിസ്​റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ സീസണിലെ ജേതാവ്​ വിർജിൽ വാൻഡൈക്​ 10 പേരിലും ഇടംപിടിച്ചില്ല. ക്രിസ്​റ്റ്യാനോ റൊണാൾഡോ മൂന്നും മെസ്സി രണ്ടും തവണ പുരസ്​കാരം നേടിയിട്ടുണ്ട്​.

കോവിഡ്​ കാരണം ഫിഫ ബെസ്​റ്റ്​, ബാലൺ ഡി ഒാർ തുടങ്ങിയ പ്രധാന അവാർഡുകൾ ഉപേക്ഷിക്കപ്പെട്ടതോടെ ഫുട്​ബാൾ ലോകത്തി​െൻറ കാത്തിരിപ്പെല്ലാം യുവേഫ അവാർഡിനാണ്​. ഒക്​ടോബർ ഒന്നിന്​ ജേതാവിനെ പ്രഖ്യാപിക്കും. കോവിഡ്​ പശ്ചാത്തലത്തിൽ അവാർഡ്​ ചടങ്ങുണ്ടാവില്ല.

മികച്ച കോച്ചിനുള്ള പുരസ്​കാരത്തിന്​ ബയേണി​െൻറ ഹാൻസി ഫ്ലിക്​, ലിവർപൂളി​െൻറ യുർഗൻ ​േക്ലാപ്പ്​, ലൈപ്​സിഷി​െൻറ യൂലിയൻ നാഗ്​ൾസ്​മാൻ എന്നിവരെ ​േഷാർട്ട്​ലിസ്​റ്റ്​ ചെയ്​തു.

കെവിൻ ​ഡിബ്രുയിൻ: പ്രീമിയർ ലീഗിൽ സിറ്റിയെ രണ്ടാം സ്​ഥാനത്തെത്തിച്ച ഡി ബ്രുയിൻ 20 അസിസ്​റ്റും 13 ഗോളുമായി കഴിഞ്ഞ സീസണിൽ മിന്നുംഫോമിലായിരുന്നു. ഇംഗ്ലീഷ്​ ​െപ്ലയേഴ്​സ്​ പുരസ്​കാരവും താരം നേടി.

റോബർട്ട്​​ ലെവൻഡോവ്​സ്​കി: ചാമ്പ്യൻസ്​ ലീഗ്​ ഉൾപ്പെടെ ബയേണി​െൻറ ട്രിപ്​​ൾ നേട്ടത്തിൽ നിർണായകം. സീസണിൽ 47 കളിയിൽ 55 ഗോളുകൾ. ചാമ്പ്യൻസ്​ ലീഗിൽ 15 ഗോൾ.

മാനുവൽ നോയർ: ചാമ്പ്യൻസ്​ ലീഗിൽ ആറ്​ ക്ലീൻ ഷീറ്റുകൾ. ബയേണിനെ ട്രിപ്​ൾ കിരീടത്തിലേക്ക്​ നയിച്ച നായകൻ.

തെരഞ്ഞെടുപ്പ്​ ഇങ്ങനെ

കഴിഞ്ഞ ചാമ്പ്യൻസ്​ ലീഗ്​, യൂറോപ ലീഗ്​ ഗ്രൂപ്​ റൗണ്ട്​ കളിച്ച 80 ടീമുകളുടെ പരിശീലകർ, 55 ഫുട്​ബാൾ ​റിപ്പോർ​േട്ടഴ്​സ് എന്നിവരടങ്ങിയ ജൂറിയുടെ വോട്ടിങ്ങി​െൻറ അടിസ്​ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ്​. ഒരാൾക്ക്​ മികച്ച മൂന്നു​ പേർക്ക്​ വോ

ട്ട്​ ചെയ്യാം. കോച്ചുമാർക്ക്​ സ്വന്തം ടീമിലെ താരങ്ങൾക്ക്​ വോട്ടുചെയ്യാൻ പാടില്ല.

ബെസ്​റ്റ്​ 10

കെവിൻ ഡി ബ്രുയിൻ,

റോബർട്ട്​​ ലെവൻഡോവ്​സ്​കി, മാനുവൽ നോയർ

4 - ലയണൽ മെസ്സി (ബാഴ്​സലോണ),

5 നെയ്​മർ (പി.എസ്​.ജി) -53 വോട്ട്​

6 തോമസ്​ മ്യൂളർ (ബയേൺ മ്യൂണിക്​)- 41 വോട്ട്​

7 കിലിയൻ എംബാപ്പെ (പി.എസ്​.ജി) -39 വോട്ട്​

8 തിയാഗോ അൽകൻറാര (ബയേൺ) -27 വോട്ട്​

9 ജോഷ്വ കിമ്മിഷ്​ (ബയേൺ) -26 വോട്ട്​

10 ​ക്രിസ്​റ്റ്യാനോ റൊണാൾഡോ

(യുവൻറസ്​) -25 വോട്ട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UEFALewandowskiDe BruyneNeuer
Next Story