Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസുവർണ തലമുറയുമായി...

സുവർണ തലമുറയുമായി ബെൽജിയം ഇന്നിറങ്ങുന്നു; വെയ്​ൽസിനും ഡെന്മാർക്കിനും ചിലത്​ തെളിയിക്കാനുണ്ട്​

text_fields
bookmark_border
സുവർണ തലമുറയുമായി ബെൽജിയം ഇന്നിറങ്ങുന്നു;  വെയ്​ൽസിനും ഡെന്മാർക്കിനും ചിലത്​ തെളിയിക്കാനുണ്ട്​
cancel

ബെൽജിയം x റഷ്യ 12.30pm

സെൻറ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്​: 2018ൽ ​റ​ഷ്യ​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ൽ ​ഫ്രാ​ൻ​സി​നു മു​ന്നി​ൽ അ​ടി​യ​റ​വ്​ പ​റ​ഞ്ഞാ​ണ്​ കി​രീ​ട സാ​ധ്യ​ത ഏ​റെ​യു​ണ്ടാ​യി​രു​ന്ന ബെ​ൽ​ജി​യം മ​ട​ങ്ങി​യ​ത്. ബെ​ൽ​ജി​യം ഫു​ട്​​ബാ​ൾ ടീ​മി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ കി​ട്ടി​യ 'ഗോ​ൾ​ഡ​ൻ ജ​ന​റേ​ഷ​നു'​മാ​യാ​ണ്​ അ​വ​ർ റ​ഷ്യ കീ​ഴ​ട​ക്കാ​ൻ പോ​യ​ത്. പ​രാ​ജ​യ​പ്പെ​ട്ട അ​തേ​മ​ണ്ണി​ലേ​ക്ക്​ വ​ർ​ഷ​ങ്ങ​ൾ​ക്കു​ ശേ​ഷം ഏ​റെ​ക്കു​റെ അ​തേ ടീ​മു​മാ​യി ബെ​ൽ​ജി​യം പു​തി​യ ദൗ​ത്യ​ത്തി​ലേ​ക്ക്​ ഇ​ന്ന്​ പ​ന്തു ത​ട്ടു​ക​യാ​ണ്. ആ​തി​ഥേ​യ​രാ​യ റ​ഷ്യ​യെ മ​ല​ർ​ത്തി​യ​ടി​ച്ച്​ തു​ട​ങ്ങാ​നാ​ണ്​ റോ​ബ​ർ​​ട്ടോ മാ​ർ​ട്ടി​ന​സി​‍െൻറ സം​ഘ​മി​റ​ങ്ങു​ന്ന​ത്. ടീ​മി​‍െൻറ ന​​ട്ടെ​ല്ലാ​യ കെ​വി​ൻ ഡി​ബ്രൂ​യി​നും മു​ന്നേ​റ്റ​ത്തി​ലെ തു​റ​പ്പ്​ ശീ​ട്ട്​ എ​ഡ​ൻ ഹ​സാ​ഡും ഇ​ല്ലാ​യെ​ന്ന​ത്​ മാ​ത്ര​മാ​ണ്​​ ബെ​ൽ​ജി​യ​ത്തി​‍െൻറ ആ​ശ​ങ്ക. ര​ണ്ടു​പേ​രും ടീ​മി​ലു​ണ്ടെ​ങ്കി​ലും ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ക്കാ​ത്ത​തി​നാ​ൽ ആ​ദ്യ ക​ളി​ക്കു​ണ്ടാ​വി​ല്ല. പ​ക്ഷേ, ആ ​വി​ട​വ്​ നി​ക​ത്താ​ൻ എ​ണ്ണം​പ​റ​ഞ്ഞ ഒ​രു​പി​ടി താ​ര​ങ്ങ​ളു​​ണ്ട്​ ബെ​ൽ​ജി​യ​ത്തി​ന്. ഫി​ഫ റാ​ങ്കി​ൽ ഒ​ന്നാ​മ​തു​ള്ള ബെ​ൽ​ജി​യ​ത്തി​ന്​​ അ​നാ​യാ​സം എ​തി​രാ​ളി​ക​ളെ തോ​ൽ​പി​ക്കാ​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

എ​ങ്കി​ലും ആ​തി​ഥേ​യ​രാ​യ റ​ഷ്യ നി​സ്സാ​ര​ക്കാ​ര​ല്ല. ലോ​ക​ക​പ്പി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ എ​ത്തി​യ​വ​രാ​ണ്. സ്വ​ന്തം ആ​രാ​ധ​ക​ർ​ക്കു മു​ന്നി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തോ​ടെ തു​റ​ങ്ങാ​നാ​വു​മെ​ന്ന​ണ്​ റ​ഷ്യ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.


വെയ്​ൽസ്​ x സ്വിറ്റ്​സർലൻഡ്​ 6.30pm

2016ലെ ​ക​ന്നി യൂ​റോ ക​പ്പി​ൽ​ത​ന്നെ സെ​മി​യി​ലെ​ത്തി​യ ഓ​ർ​മ​യു​മാ​യി ഗാ​ര​ത്​ ബെ​യ്​​ലും സം​ഘ​വും സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​നെ​തി​രെ ഇ​ന്നി​റ​ങ്ങും. വെ​യി​ൽ​സി​ൽ​നി​ന്ന്​ 4200 കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള ബാ​ക്കു​വി​ലാ​ണ്​ മ​ത്സ​രം.

ദീ​ർ​ഘ യാ​ത്ര​യോ​ടെ തു​ട​ങ്ങു​ന്ന യൂ​റോ പോ​രി​ൽ ജ​യി​ച്ചു​തു​ട​ങ്ങാ​മെ​ന്നാ​ണ്​ വെ​യ്​​ൽ​സ്​ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

എ​തി​രാ​ളി​ക​ളാ​യ സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ 2020ൽ ​ഒ​രു മ​ത്സ​രം പോ​ലും ജ​യി​ക്കാ​ത്ത​വ​രാ​ണ്. ഈ ​വ​ർ​ഷം അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ചെ​ങ്കി​ലും വ​മ്പ​ന്മാ​രോ​​ട​ല്ല. എ​ങ്കി​ലും, ഗ്ര​നി​റ്റ്​ ഷാ​കെ​യും ഷ​ർ​ദാ​ൻ ഷകീ​രി​യു​മ​ട​ങ്ങു​ന്ന ടീം ​ടൂ​ർ​ണ​മെൻറി​ലെ ക​റു​ത്ത കു​തി​ര​ക​ളാ​യേ​ക്കും.


ഡെന്മാർക്​ x ഫിൻലൻഡ്​ 9.30pm

കോ​പ​ൻ​ഹേ​ഗ​ൻ: ആ​ദ്യ​മാ​യും അ​വ​സാ​ന​മാ​യും യൂ​റോ ക​പ്പി​ൽ ഡെ​ന്മാ​ർ​ക്​ മു​ത്ത​മി​ട്ട​ത്​ 1992ലാ​ണ്. അ​​ന്ന​ത്തെ ടീ​മി​‍െൻറ എ​ല്ലാം ശ​ക്തി​യു​മു​ള്ള ഒ​രു സം​ഘ​വു​മാ​യാ​ണ്​ കോ​ച്ച്​ കാ​സ്​​പ​ർ ഹ​ൽ​മാ​ൻ​ഡ്​ യൂ​റോ പോ​രാ​ട്ട​ത്തി​ന്​ ഇ​ന്ന്​ ഫി​ൻ​ല​ൻ​ഡി​നെ​തി​രെ അ​ങ്കം​കു​റി​ക്കു​ന്ന​ത്. ഫി​ഫ റാ​ങ്കി​ങ്ങി​ൽ 10ാം സ്​​ഥാ​ന​ത്തു​ള്ള അ​വ​രെ 54ാം റാ​ങ്കി​ലു​ള്ള ഫി​ൻ​ല​ൻ​ഡി​ന്​ അ​തി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ അ​ത്ഭു​തം കാ​ണി​ക്ക​ണം. ഫി​ൻ​ല​ൻ​ഡ്​ ഗോ​ൾ കീ​പ്പ​ർ ലൂ​കാ​സ്​ ഹ​റാ​ഡ്​​കി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തു. ''എ​ല്ലാം പൊ​സി​ഷ​നി​ലും അ​വ​ർ​ക്ക്​ ക​രു​ത്ത​രാ​യ താ​ര​ങ്ങ​ളാ​ണ്, അ​തി​ൽ സം​ശ​യ​മൊ​ന്നു​മി​ല്ല.''

സെൻറ​ർ ബാ​ക്കി​ൽ​ ആ​െ​​ന്ദ്ര​സ്​ ക്രി​സ്​​റ്റ്യ​ൻ​സ​ൻ, സി​മോ​ൺ ക​ാ​യെ​ർ, ടോ​ട്ട​ൻ​ഹാ​മി​‍െൻറ മി​ഡ്​​ഫീ​ൽ​ഡ​ർ പീ​യ​റെ എ​മി​ലെ ഹോ​ബ്​​ജെ​ർ​ഗ്, ഇ​ൻ​റ​ർ മി​ലാ​ൻ താ​രം ക്രി​സ്​​റ്റ്യ​ൻ എ​റി​ക്​​സ​ൺ, ബാ​ഴ്​​സ താ​രം ബ്രാ​ത്ത്​​വെ​യ്​​റ്റ്​ തു​ട​ങ്ങി​യ​വ​രെ​ല്ലാം ഡെ​ന്മാ​ർ​കി​‍െൻറ ശ​ക്തി തെ​ളി​യി​ക്കു​ന്നു. ക​രു​ത്ത​രോ​ട്​ പ്ര​തി​രോ​ധം ക​ന​പ്പി​ച്ച്​ പി​ടി​ച്ചു​നി​ൽ​ക്കാ​മെ​ന്നാ​ണ്​ ഫി​ൻ​ല​ൻ​ഡി​‍െൻറ ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gareth balebelgium footballEuro Copa
News Summary - uefa euro 2020 today matches
Next Story