Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ് ലീ​ഗ്...

ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ഇനി വമ്പൻ പോരുകൾ

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ഇനി വമ്പൻ പോരുകൾ
cancel

പാ​രി​സ്/​ബാ​ഴ്സ​ലോ​ണ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ൽ ബു​ധ​നാ​ഴ്ച നി​ല​വി​ലെ ജേ​താ​ക്ക​ളും മു​ൻ ചാ​മ്പ്യ​ന്മാ​രു​മ​ട​ക്കം വ​മ്പ​ന്മാ​ർ ക​ള​ത്തി​ൽ. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഒ​ന്നാം പാ​ദ​ത്തി​ൽ പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്നെ ലി​വ​ർ​പൂ​ളും ബാ​ഴ്സ​ലോ​ണ​യെ അ​ത്‍ല​റ്റി​കോ മ​ഡ്രി​ഡും നേ​രി​ടും. പാ​രി​സി​ലെ പാ​ർ​ക് ഡെ​സ് പ്രി​ൻ​സ​സി​ലാ​ണ് കി​രീ​ടം നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന പി.​എ​സ്.​ജി​ക്കെ​തി​രെ ചെ​മ്പ​ട പ​ട ന​യി​ക്കു​ക. നൂ​കാ​മ്പി​ൽ ആ​തി​ഥേ​യ​രാ​യ ബാ​ഴ്സ​ക്കെ​തി​രെ സ്പാ​നി​ഷ് ലാ​ലി​ഗ​യി​ലെ​ത്ത​ന്നെ അ​ത്‍ല​റ്റി​കോ പോ​രി​നി​റ​ങ്ങും.

മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കു​ന്ന പി.​എ​സ്.​ജി ഫ്ര​ഞ്ച് ലി​ഗ് വ​ണി​ൽ ടേ​ബ്ൾ ടോ​പ്പ​ർ​മാ​രാ​ണ്. ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ചെ​ൽ​സി​ക്കെ​തി​രെ കൂ​റ്റ​ൻ ജ​യ​ങ്ങ​ൾ നേ​ടി​യാ​ണ് വ​രു​ന്ന​ത്. ആ​ർ​നെ സ്ലോ​ട്ടി​ന്റെ ലി​വ​ർ​പൂ​ൾ പ​ക്ഷേ, ഫോം ​ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഈ​യി​ടെ എ​ഫ്.​എ ക​പ്പ് ക്വാ​ർ​ട്ട​റി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യോ​ട് 4-0ത്തി​ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പ​രി​ക്ക് മാ​റി ബ്രാ​ഡ്‌​ലി ബാ​ർ​ക്കോ​ള പ​രി​ശീ​ല​ന​ത്തി​ന് തി​രി​ച്ചെ​ത്തി​യ​ത് പി.​എ​സ്.​ജി​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. എ​ന്നാ​ൽ, ഫാ​ബി​യ​ൻ റൂ​യി​സ് പ​രി​ക്കി​ന്റെ പി​ടി​യി​ൽ തു​ട​രു​ന്നു. വാ​രാ​ന്ത്യ​ത്തി​ൽ വി​ശ്ര​മം അ​നു​വ​ദി​ച്ച നൂ​നോ മെ​ൻ​ഡെ​സ്, വി​റ്റി​ഞ്ഞ, ജോ​വോ നെ​വ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ആ​ദ്യ ഇ​ല​വ​നി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യേ​ക്കും. ലി​വ​ർ​പൂ​ൾ ഗോ​ൾ കീ​പ്പ​ർ അ​ലി​സ​ൺ ബെ​ക്ക​ർ​ക്ക് ക​ളി​ക്കാ​നാ​വി​ല്ല, പ​ക​രം മ​മ​ർ​ദാ​ഷ്‌​വി​ലി വ​ല കാ​ക്കും. അ​ല​ക്സാ​ണ്ട​ർ ഇ​സാ​ക് ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.

അ​ത്‍ല​റ്റി​കോ​ക്കെ​തി​രെ ഇ​റ​ങ്ങു​ന്ന ബാ​ഴ്സ സം​ഘ​ത്തി​ൽ റാ​ഫി​ഞ്ഞ, ആ​ൻ​ഡ്രി​യാ​സ് ക്രി​സ്റ്റ​ൻ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ​രി​ക്കേ​റ്റ് പു​റ​ത്താ​ണ്. ഫ്രാ​ങ്കി ഡി ​ജോ​ങ്ങും റൊ​ണാ​ൾ​ഡ് അ​രാ​ഹോ​യും ക​ളി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. റോ​ബ​ർ​ട്ടോ ലെ​വ​ൻ​ഡോ​വ്സ്കി, മാ​ർ​ക​സ് റാ​ഷ്ഫോ​ഡ്, ല​മീ​ൻ യ​മാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ചി​റ​കി​ലേ​റി വി​ജ​യം കൈ​വ​രി​ക്കാ​മെ​ന്നാ​ണ് ആ​തി​ഥേ​യ​ർ ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ ലീ​ഗ് മ​ത്സ​ര​ത്തി​ൽ വി​ശ്ര​മം അ​നു​വ​ദി​ച്ച ജൂ​ലി​യ​ൻ അ​ൽ​വാ​ര​സും അ​ഡെ​മോ​ള ലു​ക്ക്മാ​നും അ​ത്‍ല​റ്റി​കോ നി​ര​യി​ൽ തി​രി​ച്ചെ​ത്തും. ഗോ​ൾ​കീ​പ്പ​ർ ജാ​ൻ ഒ​ബ്ലാ​ക്കും ക​ളി​ച്ചേ​ക്കും. ര​ണ്ടാം പാ​ദ മ​ത്സ​ര​ങ്ങ​ൾ അ​ടു​ത്ത​യാ​ഴ്ച എ​തി​ർ ടീ​മു​ക​ളു​ടെ മൈ​താ​ന​ങ്ങ​ളി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uefa champions leagueatletico madridBarcelonaLiverpoolPSG
News Summary - UEFA Champions League Quarter-Finals: PSG Takes on Liverpool, Barcelona Faces Atletico Madrid
Next Story