ഇനി ചാമ്പ്യൻസ് ലീഗ് അങ്കം; കാണാം ഉഗ്ര പോരാട്ടങ്ങൾ
text_fieldsലണ്ടൻ: പുതിയ സീസണിലെ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് യൂറോപ്പിൽ തുടക്കമാവുേമ്പാൾ, ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതോടെ ആക്രമണവീര്യം കൂടിയ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വിറ്റ്സർലൻഡ് ടീം യങ് ബോയിസിനെ നേരിടും.
ഇന്ത്യൻ സമയം രാത്രി 10.15നാണ് മത്സരം. ഗ്രൂപ് 'ജി'യിലെ സെവിയ്യ - റെഡ്ബുൾ സാൽസ്ബർഗ് മത്സരവും ഇതേസമയം നടക്കും. ഗ്രൂപ് 'ഇ'യിലാണ് ഇന്ന് കരുത്തുറ്റ പോരാട്ടമുള്ളത്. കരുത്തരായ ബാഴ്സലോണയും ബയേൺ മ്യൂണികുമാണ് ഈ ഗ്രൂപിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണിൽ നാണം കെടുത്തിയതിന് ബയേണിനോട് കണക്കുവീട്ടാൻ കാത്തിരിക്കുകയാണ് ബാഴ്സ.
12.30നാണ് മത്സരം. മറ്റു മത്സരങ്ങളിൽ വിയ്യറയൽ അറ്റ്ലാൻഡയെയും, ചെൽസി സെന്‍റ് പീറ്റേഴ്സ് ബർഗിനെയും യുവന്‍റസ് മാൽമോയെയും ലില്ലെ വോൾസ്ബർഗിനെയും ബെൻഫിക ഡയനാമോ കിയിവിനെയും നേരിടും.
സോണി ടെൻ വണ്ണിലും സോണി ടെൻ ടുവിലുമാണ് ഇന്ത്യയിൽ ടെലികാസ്റ്റ്.