Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സി x...

മെസ്സി x ക്രിസ്​റ്റ്യാനോ; വെയ്​റ്റിങ്...

text_fields
bookmark_border
മെസ്സി x ക്രിസ്​റ്റ്യാനോ; വെയ്​റ്റിങ്...
cancel
camera_alt

നെയ്​മർ പരിശീലനത്തിൽ

ലണ്ടൻ: ക്രിസ്​റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക്​ കൂടുമാറിയതോടെ ആരാധകർക്ക്​ നഷ്​ടമായ '​ലെജൻഡ്​സ്​ ഫൈറ്റിനാണ്'​ ഇക്കുറി ചാമ്പ്യൻസ്​ ലീഗ്​ ഗ്രൂപ്​ റൗണ്ട്​ നറുക്കെടുപ്പ്​ വേദിയൊരുക്കുന്നത്​.

യൂറോപ്യൻ ക്ലബ്​ പോരാട്ടങ്ങളുടെ മഹോത്സവമായ ചാമ്പ്യൻസ്​ ലീഗ്​ ഗ്രൂപ്​ റൗണ്ടിന്​ ഇന്ന്​ കിക്കോഫ്​ കുറിക്കു​േമ്പാൾ ആരാധകരു​ടെ കാത്തിരിപ്പെല്ലാം ലയണൽ മെസ്സി -ക്രിസ്​റ്റ്യാനോ റൊണാൾഡോ അങ്കത്തിനാണ്​. ഒക്​ടോബർ 28ന്​ ടൂറിനിലാണ്​ യുവൻറസ്​ -ബാഴ്​സലോണ മത്സരം.

32 ടീമുകൾ എട്ട്​ ഗ്രൂപ്പിലായി മത്സരിക്കുന്ന ചാമ്പ്യൻസ്​ ലീഗ്​ പ്രാഥമിക റൗണ്ടിൽ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പുകളിൽ ഒന്നും ബാഴ്​സ, യുവൻറസ്​ മുഖാമുഖമെത്തുന്ന 'ജി'യാണ്​. മാഞ്ചസ്​റ്റർ യു​െനെറ്റഡ്​, പി.എസ്​.ജി, ലൈപ്​സിഷ്​ ടീമുകൾ അങ്കംവെട്ടുന്ന 'എച്ച്​' മരണ ഗ്രൂപ്പായി മാറും. അത്​ലറ്റികോ മഡ്രിഡും നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്കും മത്സരിക്കുന്ന ഗ്രൂപ്​ 'എ'യും കടുത്ത അങ്കങ്ങളുടെ വേദിയാണ്​.

കോവിഡ്​ ഭീഷണി വി​െട്ടാഴിയാത്ത ലോകത്ത്​ കാണികളെ പടിക്കു​ പുറത്താക്കി, ബയോബബ്​ൾ സുരക്ഷയിൽ തന്നെയാണ്​ ചാമ്പ്യൻസ്​ ലീഗ്​ പുതിയ സീസണും തുടങ്ങുന്നത്​.

ബാഴ്​സ, യുവൻറസ്​, ചെൽസി കളത്തിൽ

ആദ്യ ദിനത്തിൽ യുവൻറസ്​, പി.എസ്​.ജി, ബാഴ്​സലോണ, ചെൽസി ടീമുകൾ കളത്തിലിറങ്ങും. റയൽ മഡ്രിഡ്​, ബയേൺ മ്യൂണിക്​, ലിവർപൂൾ ടീമുകൾ നാളെയും ബൂട്ടുകെട്ടും.

ഹംഗേറിയൻ ചാമ്പ്യന്മാരായ ഫെറൻവാറോസിനെതിരെയാണ്​ ബാഴ്​സലോണയുടെ ആദ്യ മത്സരം. സ്​പാനിഷ്​ ലാ ലിഗയിൽ കഴിഞ്ഞ ദിവസം ഗെറ്റാഫെയോട്​ തോറ്റതി​െൻറ ​െഞട്ടലുമായാണ്​ റൊണാൾഡ്​ കൂമാ​െൻറ ബാഴ്​സയെത്തുന്നത്​.

രണ്ടുദിവസം കഴിഞ്ഞ്​ നടക്കുന്ന എൽ ക്ലാസികോയുടെ സമ്മർദങ്ങൾക്കിടെ വലിയ അധ്വാനമില്ലാതെ ഹംേഗറിയൻ വെല്ലുവിളി മറികടക്കുകയാണ്​ ബാഴ്​സ ലക്ഷ്യം. ഇതേ ഗ്രൂപ്പിൽ യുവൻറസ്​ യുക്രെയ്​ൻ ചാമ്പ്യന്മാരായ ഡൈനാമോ കിയവിനെ നേരിടും.

ഗ്രൂപ്പ്​

: അ. മഡ്രിഡ്​, ബയേൺ ​, സാൽസ്​ബർഗ്​, ലോകോമോട്ടിവ്​

ബി: ഗ്ലാഡ്​ബാഹ്​, ഷാക്​തർ, ഇൻറർ മിലാൻ, റയൽ മഡ്രിഡ്​

സി: പോർട്ടാേ, മാഞ്ചസ്​റ്റർ സിറ്റി, ഒളിമ്പിയാകോസ്​, മാഴ്​സേയ്​

ഡി: അയാക്​സ്​, അറ്റ്​ലാൻറ, മിറ്റ്​ലാൻഡ്​, ലിവർപൂൾ

: ചെൽസി, ക്രാസ്​നൊഡാർ, സെവിയ്യ, റെന്നസ്​

എഫ്​: ഡോർട്​മുണ്ട്​, ക്ലബ്​ ബ്രൂജ്​, സെനിത്​, ലാസിയോ

ജി: ബാഴ്​സലോണ, ഡൈ. കിയവ്​, ഫെറൻവാറോസ്​, യുവൻറസ്​

എച്ച്​: ബസാ​ക്​സെഹിർ, മാ. യുനൈറ്റഡ്​, പി.എസ്​.ജി, ലൈപ്​സിഷ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballuefa champions league
Next Story