Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോ​ക​ക​പ്പി​ൽ​നി​ന്ന്...

ലോ​ക​ക​പ്പി​ൽ​നി​ന്ന് വി​ല​ക്കി​യ റ​ഫ​റി​യെ ഇ​റ​ക്കി യു​വേ​ഫ

text_fields
bookmark_border
Omar Artan
cancel
camera_alt

സാ​ൽ​സ്ബ​ർ​ഗി​ലെ​ത്തി​യ റ​ഫ​റി ഉ​മ​ർ അ​താ​ൻ

ല​ണ്ട​ൻ: ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫാ​ന്റി​നോ​ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക​വേ യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് നി​യ​ന്ത്രി​ക്കാ​നെ​ത്തു​ന്ന​ത് ലോ​ക​ക​പ്പി​ൽ നി​ന്ന് വി​ല​ക്കി​യ സോ​മാ​ലി​യ​ൻ റ​ഫ​റി. ര​ണ്ട് മാ​സം മു​മ്പ് ലോ​ക​ക​പ്പ് നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ ഉ​മ​ർ അ​ർ​താ​നെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ൽ ആ​ശ​ങ്ക പ്ര​ക​ട​പ്പി​ച്ചും തീ​വ്ര​വാ​ദ ബ​ന്ധം ആ​രോ​പി​ച്ചും മ​ട​ക്കി​യ​യ​ച്ചി​രു​ന്നു യു.​എ​സ് ഭ​ര​ണ​കൂ​ടം. എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച ഓ​സ്ട്രി​യ​യി​ലെ സാ​ൽ​സ്ബ​ർ​ഗി​ൽ ന​ട​ക്കു​ന്ന പാ​രി​സ് സെ​ന്റ് ജ​ർ​മെ​യ്ൻ-​ആ​സ്റ്റ​ൻ വി​ല്ല സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ത്തി​ന്റെ റ​ഫ​റി​യാ​യി അ​ർ​താ​നെ യു​വേ​ഫ തി​ര​ഞ്ഞെ​ടു​ത്ത​ത് വ​ലി‍യ ച​ർ​ച്ച​ക്കും രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​നും വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ർ​താ​നെ യു.​എ​സ് തി​രി​ച്ച​യ​ച്ച​തി​ന് പി​ന്നാ​ലെ യു​വേ​ഫ പ്ര​സി​ഡ​ന്റ് അ​ല​ക്സാ​ണ്ട​ർ സെ​ഫെ​റി​ൻ ഇ​ട​പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് സൂ​പ്പ​ർ ക​പ്പ് നി​യ​ന്ത്രി​ക്കാ​നു​ള്ള ചു​മ​ത​ല ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ ഈ ​ടൂ​ർ​ണ​മെ​ന്റ് നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ യൂ​റോ​പ്യ​ൻ ഇ​ത​ര റ​ഫ​റി​യാ​യും അ​ർ​താ​ൻ മാ​റി. ആ​ഫ്രി​ക്ക​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള സ​ഹ​ക​ര​ണ ക​രാ​റി​ന്റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് യു​വേ​ഫ വ്യ​ക്ത​മാ​ക്കു​ന്നു. എ​ങ്കി​ലും ഇ​ത് ഫി​ഫ​ക്കും യു.​എ​സ് ഭ​ര​ണ​കൂ​ട​ത്തി​നു​മെ​തി​രാ​യ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ നീ​ക്ക​മാ​യാ​ണ് കാ​യി​ക ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്. ആ​ഫ്രി​ക്ക​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ന്റെ 2025ലെ ​മി​ക​ച്ച റ​ഫ​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ർ​താ​ൻ, ലോ​ക​ക​പ്പ് നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ സോ​മാ​ലി​യ​ക്കാ​ര​നാ​വാ​ൻ ഒ​രു​ങ്ങ​വേ​യാ​യി​രു​ന്നു തി​രി​ച്ച​യ​ക്ക​ൽ. മ​യാ​മി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തെ യു.​എ​സ് ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്ഷ​ൻ വി​ഭാ​ഗം 11 മ​ണി​ക്കൂ​ർ ത​ട​ഞ്ഞു​വെ​ക്കു​ക​യും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ക​യും ചെ​യ്തു. ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം സോ​മാ​ലി​യ​ൻ പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന​മാ​യ യാ​ത്രാ​വി​ല​ക്കാ​ണ് യു.​എ​സ് അ​ധി​കൃ​ത​ർ കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAUEFA Super CupFIFA President Gianni InfantinoOmar Artan
News Summary - UEFA Appoints Referee Banned from World Cup for Super Cup Clash
Next Story